---
title: "ശബരിമല സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം"
english_title: "Devotees flock to Sabarimala Sannidhanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88453/devotees-flock-to-sabarimala-sannidhanam"
published_at: "2023-01-02T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b27b27379dc_Sabarimala-PTI.jpg"
keywords: []
---

# ശബരിമല സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം

> **Lead Summary:** ശബരിലയില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകള്‍ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍.

## Article Content

ശബരിലയില്‍ മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ പൂജകള്‍ തുടരുന്നു. സന്നിധാനത്തേക്ക് ഭക്തജനപ്രവാഹം. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനായി നടതുറന്ന് നാലാം ദിവസവും വന്‍ ഭക്തജന തിരക്കാണ് ശബരിമലയില്‍.

89930 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്. ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നൂറ് ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മകരവിളക്ക് ദിനമായ 14 നും തലേന്നും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം 90,000 ത്തിനു അടുത്തെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ബുക്കിങ് കുറവാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88453/devotees-flock-to-sabarimala-sannidhanam)