---
title: "ബഫർ സോൺ വിഷയം: കേളകത്ത് ഏകദിന ഉപവാസ സമരം ആരംഭിച്ചു"
english_title: "Buffer Zone Issue: One-day fast started in Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88460/buffer-zone-issue-one-day-fast-started-in-kelakam"
published_at: "2023-01-02T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2875889488_Picsart_23-01-02_12-49-40-620.jpg"
keywords: []
---

# ബഫർ സോൺ വിഷയം: കേളകത്ത് ഏകദിന ഉപവാസ സമരം ആരംഭിച്ചു

> **Lead Summary:** **കേളകം**: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരം അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.

## Article Content

**കേളകം**: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന ഉപവാസ സമരം അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.

ബഫർ സോൺ സീറോ പോയൻറിൽ നിലനിർത്താതെ, കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് നിർബന്ധിത കുടിയിറക്കിന് സംസ്ഥാന സർക്കാർ നേതൃത്വം നൽകുകയാണ് എന്നും ഉമ്മൻചാണ്ടി സർക്കാർ കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് മലയോര മേഖലയിലെ കുടിയേറ്റ ജനതയെ പീഡിപ്പിക്കുന്ന തരത്തിലുള്ള പിണറായി സർക്കാരിന്റെ കുടിയേറ്റ ജനതയോടുള്ള കർഷക വിരുദ്ധ സമീപനം പിൻവലിക്കണമെന്നും ബഫർ സോൺ സീറോ പോയൻറ്റിൽ തന്നെ നിലനിർത്തണമെന്നും  ആവശ്യപ്പെട്ടുകൊണ്ടാണ് സമരം.

വി.വി പുരുഷോത്തമൻ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ,ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88460/buffer-zone-issue-one-day-fast-started-in-kelakam)