---
title: "നോ​ട്ടു​നി​രോ​ധ​നം ശ​രി​വ​ച്ചു; സു​പ്രീം കോ​ട​തി​യി​ൽ ഭി​ന്ന​വി​ധി"
english_title: "Demonetization is correct; Divided judgment in the Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88463/demonetization-is-correct-divided-judgment-in-the-supreme-court"
published_at: "2023-01-02T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b28e7604a24_Screenshot_2023-01-02-13-11-58-48_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നോ​ട്ടു​നി​രോ​ധ​നം ശ​രി​വ​ച്ചു; സു​പ്രീം കോ​ട​തി​യി​ൽ ഭി​ന്ന​വി​ധി

> **Lead Summary:** **ന്യൂ​ഡ​ല്‍​ഹി**: ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ 2016-ലെ ​ന​ട​പ​ടി സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ല്‍ വി​ധി​പ​റ​ഞ്ഞ് സു​പ്രീം കോ​ട​തി. ബെ​ഞ്ചി​ലെ ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യി​യും ബി.​വി. നാ​ഗ​ര​ത്ന​യും വെ​വ്വേ​റെ വി​ധി​ക​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്.നോ​ട്ടു​നി​രോ​ധ​നം പോ​ലു​ള്ള സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ ന​ല്ല​ത​ല്ലെ​ന്ന് ഗ​വാ​യി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ന്റെ ന​ട​പ​ടി​യി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ഗ​വാ​യി​യു​ടെ വി​ധി​പ്ര​സ്താ​വ​ത്തി​ല്‍ പ​റ​യു​ന്നു.

## Article Content

**ന്യൂ​ഡ​ല്‍​ഹി**: ആ​യി​ര​ത്തി​ന്‍റെ​യും അ​ഞ്ഞൂ​റി​ന്‍റെ​യും നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ 2016-ലെ ​ന​ട​പ​ടി സം​ബ​ന്ധി​ച്ച കേ​സു​ക​ളി​ല്‍ വി​ധി​പ​റ​ഞ്ഞ് സു​പ്രീം കോ​ട​തി. ബെ​ഞ്ചി​ലെ ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ര്‍. ഗ​വാ​യി​യും ബി.​വി. നാ​ഗ​ര​ത്ന​യും വെ​വ്വേ​റെ വി​ധി​ക​ളാ​ണ് പു​റ​പ്പെ​ടു​വി​ച്ച​ത്.നോ​ട്ടു​നി​രോ​ധ​നം പോ​ലു​ള്ള സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ ന​ല്ല​ത​ല്ലെ​ന്ന് ഗ​വാ​യി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ന്റെ ന​ട​പ​ടി​യി​ല്‍ എ​ന്തെ​ങ്കി​ലും തെ​റ്റു​ണ്ടെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്നും ഗ​വാ​യി​യു​ടെ വി​ധി​പ്ര​സ്താ​വ​ത്തി​ല്‍ പ​റ​യു​ന്നു.

സ​ര്‍​ക്കാ​ര്‍ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് ത​ന്നെ​യാ​ണ് പ​ര​മാ​ധി​കാ​രം. നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ എ​ന്താ​ണോ ല​ക്ഷ്യ​മി​ട്ട​ത് അ​ത് നേ​ടാ​നാ​യോ എ​ന്ന​ത് ഇ​പ്പോ​ള്‍ പ്ര​സ​ക്ത​മ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. നോ​ട്ട് നി​രോ​ധ​നം റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് കോ​ട​തി അം​ഗീ​ക​രി​ച്ചു. അ​ഞ്ച് ജ​ഡ്ജി​മാ​രി​ല്‍ മൂ​ന്ന് ജ​ഡ്ജി​മാ​ര്‍ ഗ​വാ​യി​യു​ടെ വി​ധി​യി​യോ​ട് യോ​ജി​ച്ചു.

ഗ​വാ​യി​യു​ടെ വി​ധി​യി​ല്‍​നി​ന്നും ഭി​ന്ന​വി​ധി​യാ​ണ് ബി.​വി നാ​ഗ​ര​ത്‌​ന​യു​ടേ​ത്. നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ ന​ട​പ​ടി​ക്ക് തു​ട​ക്കം​കു​റി​ക്കാ​ന്‍ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ഴി​യി​ല്ലെ​ന്ന് നാ​ഗ​ര​ത്ന​യു​ടെ വി​ധി​യി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കാ​രം റി​സ​ർ​വ് നോ​ട്ട് നി​രോ​ധ​ന ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് 58 ഹ​ര്‍​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ത്തി​യ​ത്. നോ​ട്ട് നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88463/demonetization-is-correct-divided-judgment-in-the-supreme-court)