---
title: "അയ്യങ്കുന്നിലെ അടയാളപ്പെടുത്തൽ, സമരത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്‌"
english_title: "Marking in Ayyankun, Youth Congress ready for strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88487/marking-in-ayyankun-youth-congress-ready-for-strike"
published_at: "2023-01-02T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b2b969dab94_IMG-20230102-WA0117.jpg"
keywords: []
---

# അയ്യങ്കുന്നിലെ അടയാളപ്പെടുത്തൽ, സമരത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്‌

> **Lead Summary:** **അയ്യങ്കുന്ന്**: കേരളാതിര്‍ത്തി കടന്ന് അയ്യങ്കുന്ന് മേഖലയിൽ അടയാളമിട്ടത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്‌. കര്‍ണാടക വനം വകുപ്പാണ് അടയാളമിട്ടതിന് പിന്നില്‍ എന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കുടക് ജില്ലാ ഭരണകൂടം ഇക്കാര്യം നിഷേധിച്ചു. ഇതോടെ സംഭവത്തില്‍ ദുരൂഹത ഏറി.

## Article Content

**അയ്യങ്കുന്ന്**: കേരളാതിര്‍ത്തി കടന്ന് അയ്യങ്കുന്ന് മേഖലയിൽ അടയാളമിട്ടത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്‌. കര്‍ണാടക വനം വകുപ്പാണ് അടയാളമിട്ടതിന് പിന്നില്‍ എന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ കുടക് ജില്ലാ ഭരണകൂടം ഇക്കാര്യം നിഷേധിച്ചു. ഇതോടെ സംഭവത്തില്‍ ദുരൂഹത ഏറി.

കഴിഞ്ഞ മൂന്ന് ദിവസമായി വനം, റവന്യൂ വകുപ്പുകള്‍ പൊലീസുമായി ചേര്‍ന്ന് മേഖലയില്‍ പരിശോധന നടത്തുന്നുണ്ട്.

വനം മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉത്തരമേഖല സി സി എഫ് കെ എസ് ദീപ, ഡി എഫ് ഒ പി കാര്‍ത്തിക്, കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നെരോത്ത് എന്നിവര്‍ പരിശോധന നടത്തിയിരുന്നു. ഇത് കൂടാതെ ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം എ ഡി എം കെ കെ ദിവാകരന്‍, ഇരിട്ടി തഹസില്‍ദാര്‍ സി വി പ്രകാശന്‍ എന്നിവരും കരിക്കോട്ടക്കരി സി ഐ പിബി സജീവന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

മാക്കൂട്ടത്തിന് അടുത്ത് കളിതട്ടുംപാറ റോഡിലാണ് ആദ്യം അടയാളപ്പെടുത്തിയത്. അടയാളപ്പെടുത്തിയ പ്രദേശവും കര്‍ണാടകയുടെ ബ്രഹ്‌മഗിരി വന്യജീവി സങ്കേതവും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. വനമേഖലയോടു ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ആകാശദൂരം കരുതല്‍മേഖലയായി കണക്കാക്കുമ്ബോള്‍ ഇത് പരിസ്ഥിതി ലോലമേഖലയായി മാറിയേക്കും.

അതിനാലാണ് ആശങ്കയേറുന്നത്.ഇത് കൂടാതെ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പവര്‍ഹൗസ്, പാലത്തുംകടവ് കെ എസ് ടി പി റോഡ്, ഭാഗങ്ങളിലായി 14 ഇടങ്ങളിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. കൃഷിഭൂമിയും 500-ല്‍ അധികം വീടുകളും ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം. അതിര്‍ത്തിപ്രദേശം എന്ന നിലയിലും വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള ജനവാസമേഖല എന്ന നിലയിലും ഏറെ പ്രാധാന്യമുള്ള സ്ഥലത്താണ് അടയാളപ്പെടുത്തല്‍ നടന്നിരിക്കുന്നത്.സി സി ടി വി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്.

ഇതോടൊപ്പം കഴിഞ്ഞ ദിവസം പാലത്തുംകടവിലും കളിത്തട്ടുംപാറയിലും കണ്ടകാര്‍ ഏതെന്ന് കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സി സി ടി വിയില്‍ കാര്‍ പതിഞ്ഞെങ്കിലും നമ്ബര്‍ വ്യക്തമായിരുന്നില്ല. അന്നാൽ എത്രയും വേഗം ഒരു പരിഹാരം കാണണമെന്ന് ഇല്ലങ്കിൽ ആക്ഷൻ കമ്മറ്റി രൂപികരിച്ച് ജന പ്രക്ഷോപത്തിലേയ്ക്ക് പോകുമെന്നും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്നും യൂത്ത് കോൺഗ്ഗ്രസ് മണ്ഡലം കമ്മറ്റി പറഞ്ഞു. ഇല്ലങ്കിൽ സമര പരിപാടികളുമായി രംഗത്ത് ഇറങ്ങുമെന്നും മണ്ഡലം പ്രസിഡണ്ട് ജിതിൻ തോമസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88487/marking-in-ayyankun-youth-congress-ready-for-strike)