---
title: " തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88534/accident"
published_at: "2023-01-03T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3930898d64_images_(18).jpeg"
keywords: []
---

#  തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

> **Lead Summary:** ദേശീയ പാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തലനാരഴിക്കാണ് വൻ ദുരന്തം ഒഴിവായത്. ദേശീയ പാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം നടന്നത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിന്റെ ആക്സിൽ ഓടി കൊണ്ടിരിക്കുന്ന സമയം പൊട്ടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഏറെ നേരത്തെ ഗതാഗത തടസം പോലീസ് എത്തിയാണ് നീക്കിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പ്പെട്ടത്

## Article Content

ദേശീയ പാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തലനാരഴിക്കാണ് വൻ ദുരന്തം ഒഴിവായത്. ദേശീയ പാതയിൽ തൃച്ചംബരം പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം നടന്നത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസിന്റെ ആക്സിൽ ഓടി കൊണ്ടിരിക്കുന്ന സമയം പൊട്ടുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ഏറെ നേരത്തെ ഗതാഗത തടസം പോലീസ് എത്തിയാണ് നീക്കിയത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പ്പെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88534/accident)