---
title: "റേഷൻ കട ഇന്ന് അവധി: ഡിസംബറിലെ റേഷൻ നീട്ടിയത് പിൻവലിച്ചു"
english_title: "Ration shop closed today:"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88536/ration-shop-closed-today"
published_at: "2023-01-03T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b39ded6dda9_images_-_2023-01-03T083457.864.jpeg"
keywords: []
---

# റേഷൻ കട ഇന്ന് അവധി: ഡിസംബറിലെ റേഷൻ നീട്ടിയത് പിൻവലിച്ചു

> **Lead Summary:** **തിരുവനന്തപുരം**: ഡിസംബറിലെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബറിലെ റേഷൻ വിത രണം ഇന്നലെയോടെ അവസാനിപ്പിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ സൗജന്യ റേഷൻ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിൽ ഡിസംബറിലെ വിതരണം ഇനിയും നീട്ടാൻ നിർവാഹമില്ലെന്നു മന്ത്രി വിശദീകരിച്ചു. ഇന്ന് റേഷൻ കടകൾക്ക് അവധിയും പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വിഹിതം ഡിസംബറിൽ വാങ്ങാൻ കഴിയാത്തവർക്ക് ഈ മാസം 10 വരെ വാങ്ങാൻ അവസരം ഒരുക്കും.

## Article Content

**തിരുവനന്തപുരം**: ഡിസംബറിലെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബറിലെ റേഷൻ വിത രണം ഇന്നലെയോടെ അവസാനിപ്പിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ സൗജന്യ റേഷൻ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിൽ ഡിസംബറിലെ വിതരണം ഇനിയും നീട്ടാൻ നിർവാഹമില്ലെന്നു മന്ത്രി വിശദീകരിച്ചു. ഇന്ന് റേഷൻ കടകൾക്ക് അവധിയും പ്രഖ്യാപിച്ചു. അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വിഹിതം ഡിസംബറിൽ വാങ്ങാൻ കഴിയാത്തവർക്ക് ഈ മാസം 10 വരെ വാങ്ങാൻ അവസരം ഒരുക്കും.

ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ഇന്ന് കടകൾക്ക് അവധി പ്രഖ്യാപിച്ചത്. നാളെ മുതൽ ജനുവരിയിലെ സാധാരണ റേഷനും ഡിസംബറിലെ പിഎംജികെഎവൈ വിഹിതം വാങ്ങാത്തവർക്കുള്ള വിതരണവും ആരംഭിക്കുമെന്നു മന്ത്രി അറിയിച്ചു. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങൾക്ക് 5 കിലോ വീതം അരി സൗജന്യമായി നൽകുന്നതാണു പിഎംജികെഎവൈ പദ്ധതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88536/ration-shop-closed-today)