---
title: "ഇ- ഓഫീസ് മാർച്ച് 31ന് "
english_title: "E office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88537/e-office"
published_at: "2023-01-03T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b39fa14197c_IMG-20230103-WA0014.jpg"
keywords: []
---

# ഇ- ഓഫീസ് മാർച്ച് 31ന് 

> **Lead Summary:** >  **തിരുവനന്തപുരം**: സർക്കാർ ഓഫിസുകൾ തമ്മിൽ തപാൽ വഴിയുള്ള കത്തിടപാട് ഈ മാസം 31ന് ഇല്ലാതെയാകും. കത്തിടപാടുകളെല്ലാം ഇനി ഇലക്ട്രോണിക് മാർഗത്തിലാവും. എല്ലാ സർക്കാർ ഓഫിസുകളെയും ബന്ധിപ്പിക്കുന്ന "ഇ ഓഫിസ് സംവിധാനം മാർച്ച് 31ന് പൂർണമാകും. ഇ ഓഫിസ് സംവിധാനം വഴി എല്ലാ ഫയ ലുകളും ഇലക്ട്രോണിക് ആയി മറ്റ് ഓഫിസുകളിലേക്ക് അയയ്ക്കാം. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെല്ലാം ഇ ഫയൽ ശൃംഖലയിലേക്കു മാറ്റാനുള്ള പ്രവർത്തനം വർഷങ്ങളായി നടക്കുകയാണ്. സെക്രട്ടേറിയറ്റിൽ ഇത് പൂർണമായിട്ടു വർഷ ങ്ങളായി. കഴിഞ്ഞ ഓണക്കാലത്ത് അതു മാറ്റി ഇ ഓഫിസിന്റെ പുതിയ വേർഷൻ നടപ്പാക്കി.

## Article Content

>  **തിരുവനന്തപുരം**: സർക്കാർ ഓഫിസുകൾ തമ്മിൽ തപാൽ വഴിയുള്ള കത്തിടപാട് ഈ മാസം 31ന് ഇല്ലാതെയാകും. കത്തിടപാടുകളെല്ലാം ഇനി ഇലക്ട്രോണിക് മാർഗത്തിലാവും. എല്ലാ സർക്കാർ ഓഫിസുകളെയും ബന്ധിപ്പിക്കുന്ന "ഇ ഓഫിസ് സംവിധാനം മാർച്ച് 31ന് പൂർണമാകും. ഇ ഓഫിസ് സംവിധാനം വഴി എല്ലാ ഫയ ലുകളും ഇലക്ട്രോണിക് ആയി മറ്റ് ഓഫിസുകളിലേക്ക് അയയ്ക്കാം. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെല്ലാം ഇ ഫയൽ ശൃംഖലയിലേക്കു മാറ്റാനുള്ള പ്രവർത്തനം വർഷങ്ങളായി നടക്കുകയാണ്. സെക്രട്ടേറിയറ്റിൽ ഇത് പൂർണമായിട്ടു വർഷ ങ്ങളായി. കഴിഞ്ഞ ഓണക്കാലത്ത് അതു മാറ്റി ഇ ഓഫിസിന്റെ പുതിയ വേർഷൻ നടപ്പാക്കി.

റവന്യു വകുപ്പിൽ വില്ലേജ് ഓഫിസ് തലം വരെയും വിദ്യാഭ്യാസ വകുപ്പിൽ എഇഒ ഓഫിസ് വരെയും ഇ ഫയൽ സംവിധാനം എത്തിയിട്ടുണ്ട്. ഇ ഫയൽ സംവിധാനവും വിവിധ പോർട്ടലുകളും നിലവിൽ വന്നതോടെ സെക്രട്ടേറിയറ്റിൽ അധികം വന്ന തസ്തികകൾ കണ്ടെത്തുന്നതിനു സർക്കാർ 5 അംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എത്ര തസ്തിക അധികമായി മാറിയെന്ന് ഇവർ കണ്ടെത്തുകയും പകരം ഏതൊക്കെ പുതിയ തസ്തിക വേണമെന്നു നിർദേശിക്കുകയും വേണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88537/e-office)