---
title: "കണിച്ചാർ ദേവ് സിനിമാസിൽ സിനിമ പ്രദർശനം പുനരാരംഭിച്ചു"
english_title: "Kanichar dev cinemas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8856/kanichar-dev-cinemas"
published_at: "2021-11-04T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61838a3d9036c_IMG-20211104-WA0022.jpg"
keywords: []
---

# കണിച്ചാർ ദേവ് സിനിമാസിൽ സിനിമ പ്രദർശനം പുനരാരംഭിച്ചു

> **Lead Summary:** കണിച്ചാർ: കോവിഡ് ഇളവുകളെ തുടർന്ന് സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിൽ കണിച്ചാർ ദേവ് സിനിമാസിൽ പ്രദർശനം പുനരാരംഭിച്ചു.

## Article Content

കണിച്ചാർ: കോവിഡ് ഇളവുകളെ തുടർന്ന് സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ തുറന്ന പശ്ചാത്തലത്തിൽ കണിച്ചാർ ദേവ് സിനിമാസിൽ പ്രദർശനം പുനരാരംഭിച്ചു.

രജനീകാന്ത് നായകനായ 'അണ്ണാത്തെ ' ആണ് സ്ക്രീൻ 2ൽ ആദ്യ പ്രദർശനമായി തുടങ്ങിയത്. മലയാള ചിത്രം മിഷൻ-സി, ഇംഗ്ളീഷ് ചിത്രമായ ഇറ്റെർണൽസ് നാളെ മുതൽ പ്രദർശിപ്പിക്കും. രാവിലെ 11 മണി, ഉച്ചയ്ക്ക് 2.30 , വൈകീട്ട് 6 മണി ,രാത്രി 9 എന്നിങ്ങനെയാണ് പ്രദർശന സമയം. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് തിയറ്ററുകളിൽ പ്രവേശനം. പുതിയ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതനുസരിച്ച് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും തിയറ്ററിൽ പ്രവേശിക്കാം 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8856/kanichar-dev-cinemas)