---
title: "സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി, കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി"
english_title: "State School Art Festival kicks off"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88561/state-school-art-festival-kicks-off"
published_at: "2023-01-03T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b3cade3cbad_Screenshot_2023-01-03-11-55-36-06_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായി, കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **കോഴിക്കോട്**: 61-മത് സ്കൂൾ കലോത്സവം കോഴിക്കോട് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു . ജാതിക്കും മതത്തിനും അതീതമാണ് കലയെന്നും വാണിജ്യവത്കരണം കലയുടെ പല മൂല്യങ്ങളും ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മുതിർന്നവർക്ക് മാതൃകയാകണം.

## Article Content

**കോഴിക്കോട്**: 61-മത് സ്കൂൾ കലോത്സവം കോഴിക്കോട് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു . ജാതിക്കും മതത്തിനും അതീതമാണ് കലയെന്നും വാണിജ്യവത്കരണം കലയുടെ പല മൂല്യങ്ങളും ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ മുതിർന്നവർക്ക് മാതൃകയാകണം.

കലയുടെ പുരോഗമനോന്മുഖമായ ലോകം കെട്ടിപടുക്കണം. സ്നേഹം കൊണ്ട് എല്ലാവരേയും ഒരുമിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെെവിധ്യങ്ങളുടെ പരിച്ഛേദമാണ് കലോത്സവം.അന്യം നിന്നുപോകുന്ന കലകളെ സംരക്ഷിക്കുന്നതിനും കലോത്സവം വേദിയാകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുനാൾ നീളുന്ന കലോത്സവത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. മുഖ്യവേദിയായാ അതിരാണിപാടത്ത് (വിക്രം മെെതാനം)രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു പതാക ഉയർത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത്‌ വിശിഷ്ടാതിഥിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88561/state-school-art-festival-kicks-off)