---
title: "ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന് തുടക്കം: സുരക്ഷയ്ക്ക് കേന്ദ്രസേനയും"
english_title: "Second leg of Bharat Jodo Yatra begins: Central Army for security"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88593/second-leg-of-bharat-jodo-yatra-begins-central-army-for-security"
published_at: "2023-01-03T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b400b114b5e_Screenshot_2023-01-03-15-39-40-82_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന് തുടക്കം: സുരക്ഷയ്ക്ക് കേന്ദ്രസേനയും

> **Lead Summary:** **കാശ്മീർ**: ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന് തുടക്കം. കാശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലൂടെ ഗോകുൽപുരിയിലേക്ക് കടക്കും.

## Article Content

**കാശ്മീർ**: ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിന് തുടക്കം. കാശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ നിന്ന് രാവിലെ പത്ത് മണിക്കാണ് യാത്ര തുടങ്ങിയത്. പന്ത്രണ്ട് മണിയോടെ ഉത്തർപ്രദേശ് അതിർത്തിയായ ഗാസിയാബാദിലൂടെ ഗോകുൽപുരിയിലേക്ക് കടക്കും.

ഉത്തർപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന യാത്ര കാശ്മീരിൽ അവസാനിക്കും. രണ്ടാംഘട്ടത്തിൽ പ്രതിപക്ഷ സഖ്യനീക്കം ലക്ഷ്യമിട്ടാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിപക്ഷ സഖ്യം വൈകാതെ യാഥാർഥ്യമാകുമെന്നാണ് യോഗേന്ദ്ര യാദവ് പ്രതികരിച്ചത്. സീറ്റ് ചർച്ചകൾ അടക്കമുള്ള കാര്യങ്ങൾ വിദൂര വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഡൽഹി പോലീസിനൊപ്പം കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88593/second-leg-of-bharat-jodo-yatra-begins-central-army-for-security)