---
title: "പേരാവൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചതായി സണ്ണി ജോസഫ്"
english_title: "Sunny joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88600/sunny-joseph-mla"
published_at: "2023-01-03T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4172a0e4ff_Screenshot_2023-01-03-17-22-36-07_c31b32364ce19ca8fcd150a417ecce58.jpg"
keywords: []
---

# പേരാവൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചതായി സണ്ണി ജോസഫ്

> **Lead Summary:** **പേരാവൂർ**: നിയോജകമണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകളുടെ നിർമ്മാണത്തിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പള്ളിയറ-പാറടി കവല കലുങ്കും റോഡ്‌ നിർമ്മാണം 42.46 ലക്ഷം രൂപ, കിഴക്കേക്കര -ഇരിങ്ങോളിൽ റോഡ് കോൺക്രീറ്റ് 15 ലക്ഷം രൂപ പായം ഗ്രാമ പഞ്ചായത്തിലെ വള്ളിത്തോട്-കുന്നോത്ത്-മലപ്പൊട്ട് റോഡ് ടാറിംഗ് 23.38 ലക്ഷം രൂപ.

## Article Content

**പേരാവൂർ**: നിയോജകമണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകളുടെ നിർമ്മാണത്തിന് എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പള്ളിയറ-പാറടി കവല കലുങ്കും റോഡ്‌ നിർമ്മാണം 42.46 ലക്ഷം രൂപ, കിഴക്കേക്കര -ഇരിങ്ങോളിൽ റോഡ് കോൺക്രീറ്റ് 15 ലക്ഷം രൂപ പായം ഗ്രാമ പഞ്ചായത്തിലെ വള്ളിത്തോട്-കുന്നോത്ത്-മലപ്പൊട്ട് റോഡ് ടാറിംഗ് 23.38 ലക്ഷം രൂപ.

കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിലെ പുളിക്കൽ ജംഗ്ഷൻ- മടപ്പുരച്ചാൽ തട്ട് റോഡ് ടാറിംഗ് 15 ലക്ഷം രൂപ. ഇരിട്ടി നഗരസഭയിലെ ആവിലാട് -മുത്തപ്പൻ കരി പുതിയ റോഡ് ടാറിംഗ് 10.07 ലക്ഷം രൂപ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88600/sunny-joseph-mla)