---
title: "ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ലോക് അദാലത്ത് നടത്തി"
english_title: "Mobile Lok Adalat conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88607/mobile-lok-adalat-conducted"
published_at: "2023-01-03T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b42916564b7_Picsart_23-01-03_18-25-30-717.jpg"
keywords: []
---

# ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ലോക് അദാലത്ത് നടത്തി

> **Lead Summary:** ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ (സഞ്ചരിക്കുന്ന)ലോക് അദാലത്ത് നടത്തി. പേരാവൂർ മേഖലയിലെ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. പ്രീതി ദിനേശൻ അദ്ധ്യക്ഷയായി. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്, അഡ്വ. പി.എം.സവിത എന്നിവർ നേതൃത്വം നൽകി.

## Article Content

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ (സഞ്ചരിക്കുന്ന)ലോക് അദാലത്ത് നടത്തി. പേരാവൂർ മേഖലയിലെ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. പ്രീതി ദിനേശൻ അദ്ധ്യക്ഷയായി. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ്, അഡ്വ. പി.എം.സവിത എന്നിവർ നേതൃത്വം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.ടി.കുഞ്ഞമ്മദ്, മൈഥിലി രമണൻ, പഞ്ചായത്ത് വൈസ് പ്രസി. നിഷാ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ രഞ്ചുഷ. വി.എം, നൂറുദ്ദീൻ മുളേളരി, ബ്ലോക്ക് സെക്രട്ടറി ആർ.സജീവൻ, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, ട്രൈബൽ ഓഫീസർ സിജു ലൂക്കോസ്, പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ ,പ്രദീപൻ തില്ലങ്കേരി എന്നിവർ സംസാരിച്ചു.

അതിർതർക്കം, വഴി പ്രശ്നം, മരംമുറി, കുടുംബ പ്രശ്നം, ബാങ്ക് ലോൺ, പഞ്ചായത്ത് സംബന്ധമായവ തുടങ്ങി വിവിധ പരാധികൾ പരിഗണനക്ക് വന്നു.തീർപ്പാകാത്തത് തുടർ നടപടികൾക്കായി ലീഗൽ സർവീസസ് ഓഫീസിലേക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88607/mobile-lok-adalat-conducted)