---
title: "വിക്രം സാരാഭായി സ്പേസ് സെന്ററിൽ താൽക്കാലിക ഒഴിവുകൾ"
english_title: "Vikram sarabhai space center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88608/vikram-sarabhai-space-center"
published_at: "2023-01-03T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b42b52f1c4e_Picsart_23-01-03_18-46-29-526.jpg"
keywords: []
---

# വിക്രം സാരാഭായി സ്പേസ് സെന്ററിൽ താൽക്കാലിക ഒഴിവുകൾ

> **Lead Summary:** തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററിലെ വിവിധ താൽക്കാലിക ഒഴിവുകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വേതനം എന്നീ ക്രമത്തിൽ താഴെ: അസിസ്റ്റന്റ് - 11, 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും, സർക്കാർ മാനദണ്ഡ പ്രകാരം, 25500 - 81100.

## Article Content

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന് കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്ററിലെ വിവിധ താൽക്കാലിക ഒഴിവുകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, വേതനം എന്നീ ക്രമത്തിൽ താഴെ: അസിസ്റ്റന്റ് - 11, 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും, സർക്കാർ മാനദണ്ഡ പ്രകാരം, 25500 - 81100.

ജൂനിയർ പെഴ്സണൽ അസിസ്റ്റന്റ് - 02, 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ സെക്രട്ടേറിയൽ പ്രാക്ടീസ്. കൂടാതെ ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയിൽ മിനിറ്റിൽ 60 വാക്കിൽ കുറയാത്ത സ്പീഡും കംപ്യുട്ടർ പരിജ്ഞാനവും, സർക്കാർ മാനദണ്ഡ പ്രകാരം, 25500 - 81100.

യോഗ്യതയും നിലവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷനുമുള്ളവർ 2022 ജനുവരി 10 ന് മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2565875

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88608/vikram-sarabhai-space-center)