---
title: "കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കൊരുക്കിയ സൗജന്യ ഓട്ടോകൾ ഓടിത്തുടങ്ങി"
english_title: "The free autos prepared by the Co-operative Bank started running"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88618/the-free-autos-prepared-by-the-co-operative-bank-started-running"
published_at: "2023-01-03T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b444b2dc43c_Picsart_23-01-03_19-07-16-183.jpg"
keywords: []
---

# കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കൊരുക്കിയ സൗജന്യ ഓട്ടോകൾ ഓടിത്തുടങ്ങി

> **Lead Summary:** **കോഴിക്കോട്**: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് നഗരത്തിലെത്തുന്ന മത്സരാർത്ഥികൾക്കായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കൊരുക്കിയ സൗജന്യ ഓട്ടോകൾ ഓടിത്തുടങ്ങി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് വെച്ച് ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജ് ഫ്ളാഗ് ഓഫ് ചെയ്തു. 10 ഓട്ടോറിക്ഷകളാണ് ബാങ്ക് ഇതിനായി നൽകിയിരിക്കുന്നത്.

## Article Content

**കോഴിക്കോട്**: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് നഗരത്തിലെത്തുന്ന മത്സരാർത്ഥികൾക്കായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കൊരുക്കിയ സൗജന്യ ഓട്ടോകൾ ഓടിത്തുടങ്ങി. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് വെച്ച് ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജ് ഫ്ളാഗ് ഓഫ് ചെയ്തു. 10 ഓട്ടോറിക്ഷകളാണ് ബാങ്ക് ഇതിനായി നൽകിയിരിക്കുന്നത്.

ഒരു വേദിയിൽ നിന്നും മറ്റു മത്സരവേദികളിലേക്ക് ഈ ഓട്ടോ സൗജന്യ സർവീസ് നടത്തും. മത്സരത്തിനായി എത്തിയിട്ടുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ് ഈ സൗജന്യ യാത്ര അനുവദിക്കുക. ജനുവരി 3 മുതൽ 7 വരെയായിരിക്കും സൗജന്യ സർവ്വീസ്. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഡയറക്ടർമാരായ അബ്ദുൾ അസീസ്. എ,എൻ.പി. അബ്ദുൾ ഹമീദ്, കെ.ടി. ബീരാൻ കോയ, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസിസ്റ്റന്റ് ജനറൽ മാനേജർ രാകേഷ്. കെ തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യമായി ഓടുന്ന ഓട്ടോകളുടെ നമ്പർ: അനിൽകുമാർ: 9656012245, മോഹൻ 9387454525, അബ്ദുൽ ലത്തീഫ്: 9946093464, ബാലകൃഷ്ണൻ: 9567742938, മുരളി: 7593093862, വിദ്യാധരൻ: 9847879847, പ്രദീപ്കുമാർ: 9446682956, അജയൻ: 9562079218, ദേവദാസൻ: 9544973271, ഷിജു: 8075416278.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88618/the-free-autos-prepared-by-the-co-operative-bank-started-running)