---
title: "കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരിൽനിന്നും 108 ഗ്രാം എംഡി എം എ പിടിച്ചെടുത്തു"
english_title: "108 grams of MDMA was seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88624/108-grams-of-mdma-was-seized"
published_at: "2023-01-03T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b45565c544e_Picsart_23-01-03_21-35-03-845.jpg"
keywords: []
---

# കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരിൽനിന്നും 108 ഗ്രാം എംഡി എം എ പിടിച്ചെടുത്തു

> **Lead Summary:** **വയനാട്**: ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനൻ ടി.ആർ ഉം പാർട്ടിയും മുത്തങ്ങ പൊൻകുഴി ബോർഡറിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും വന്ന KA 09 F 5235 നമ്പർ കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരിൽനിന്നും 108 ഗ്രാം അതിമാരക മയക്ക് മരുന്നായ എംഡി എം എ പിടിച്ചെടുത്തു.

## Article Content

**വയനാട്**: ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്സൈസ് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ ഹരിനന്ദനൻ ടി.ആർ ഉം പാർട്ടിയും മുത്തങ്ങ പൊൻകുഴി ബോർഡറിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും വന്ന KA 09 F 5235 നമ്പർ കർണാടക ആർ.ടി.സി ബസ്സിലെ യാത്രക്കാരിൽനിന്നും 108 ഗ്രാം അതിമാരക മയക്ക് മരുന്നായ എംഡി എം എ പിടിച്ചെടുത്തു.

കർണാടകയിൽ നിന്നും കോഴിക്കോട്ട് എത്തിച്ച് വിതരണം നടത്തുന്നതിനായിട്ടുള്ളതാണ് എം ഡി എം എ എന്നാണ് അറിയുവാൻ സാധിച്ചത്. കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ നരിക്കുനി ഭാഗത്ത് തീയ്യകണ്ടിയിൽ വീട്ടിൽ മനോഹരൻ മകൻ ജ്യോതിഷ്, വയസ്സ് 28, കോഴിക്കോട് ജില്ലയിൽ പുന്നശ്ശേരി അമ്പലമുക്ക് ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ സിദ്ദിഖ് മകൻ ജാബിർ , വയസ് 28 എന്നിവരെ തൽസമയം അറസ്റ്റ് ചെയ്ത് എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തു.

പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.ബി.ഹരിദാസൻ , കെ .വി .പ്രകാശൻ , സിവിൽ എക്സൈസ് ഓഫീസർമാരായ അൻവർ .സി ,ധന്വന്ദ് കെ .ആർ, ഡ്രൈവർ അൻവർ കളോളി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88624/108-grams-of-mdma-was-seized)