---
title: "പഞ്ചായത്തുകളിൽ സിറ്റിസൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കും "
english_title: "Cfc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88640/cfc"
published_at: "2023-01-04T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b4eb46e4a6a_cfc.png"
keywords: []
---

# പഞ്ചായത്തുകളിൽ സിറ്റിസൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കും 

> **Lead Summary:** >  **തിരുവനന്തപുരം: **എല്ലാ പഞ്ചായത്തുകളിലും സിറ്റിസൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ സർക്കാർ നിർദേശം. കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭിക്കേണ്ട എല്ലാ സേവനങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്കു നൽകാനാണ് സെന്റർ ആവശ്യമെങ്കിൽ വാർഡ് അല്ലെങ്കിൽ ഗ്രാമ കേന്ദ്രങ്ങൾ തുടങ്ങാനും തദ്ദേശ വകുപ്പ് നിർദേശിച്ചു. "ഒപ്പമുണ്ട്, ഉറപ്പാണ്' ടാഗ് ലൈനും തദ്ദേശ വകുപ്പിന്റെ ലോഗോയും രേഖപ്പെടുത്തിയ നീല നിറ ത്തിൽ ഉള്ള ജാക്കറ്റ് ധരിച്ചു വേണം ഫെസിലിറ്റേഷൻ സെന്ററിൽ ഉള്ളവർ ജോലി ചെയ്യാൻ.

## Article Content

>  **തിരുവനന്തപുരം: **എല്ലാ പഞ്ചായത്തുകളിലും സിറ്റിസൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ സർക്കാർ നിർദേശം. കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭിക്കേണ്ട എല്ലാ സേവനങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്കു നൽകാനാണ് സെന്റർ ആവശ്യമെങ്കിൽ വാർഡ് അല്ലെങ്കിൽ ഗ്രാമ കേന്ദ്രങ്ങൾ തുടങ്ങാനും തദ്ദേശ വകുപ്പ് നിർദേശിച്ചു. "ഒപ്പമുണ്ട്, ഉറപ്പാണ്' ടാഗ് ലൈനും തദ്ദേശ വകുപ്പിന്റെ ലോഗോയും രേഖപ്പെടുത്തിയ നീല നിറ ത്തിൽ ഉള്ള ജാക്കറ്റ് ധരിച്ചു വേണം ഫെസിലിറ്റേഷൻ സെന്ററിൽ ഉള്ളവർ ജോലി ചെയ്യാൻ.

ടെക്നിക്കൽ അസിസ്റ്റന്റുമാരേയോ കുടുംബശ്രീ അംഗങ്ങളെ യോ ഉപയോഗിച്ച് സെന്റർ നടത്താം. സംശയങ്ങൾക്കു മറുപടി നൽകാൻ തക്ക വിവരങ്ങൾ ഉള്ള കൈപ്പുസ്തകങ്ങൾ സെന്ററിൽ സൂക്ഷിക്കണം. ജീവനക്കാർക്കു പരിശീലനം നൽകാനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനെ ചുമതല പ്പെടുത്തി. വിവിധ ഓഫിസ് സേവനങ്ങൾക്കായി ജീവനക്കാരുടെ നേതൃത്വ ത്തിൽ ഫ്രണ്ട് ഓഫിസും അപേക്ഷകളും മറ്റും തയാറാക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കും പഞ്ചായത്തു കളിൽ ഉള്ളതിനു പുറമേയാണ് സിറ്റിസൻ സെന്റർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88640/cfc)