---
title: "തലശ്ശേരി അതിരൂപതാംഗം ഫാ.ഡോ.തോമസ് മണ്ണു രാംപറമ്പലിന് മോൺസിഞ്ഞോർ പദവി ലഭിച്ചു"
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88648/thalassery"
published_at: "2023-01-04T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b501220cf46_Picsart_23-01-04_10-00-03-612.jpg"
keywords: []
---

# തലശ്ശേരി അതിരൂപതാംഗം ഫാ.ഡോ.തോമസ് മണ്ണു രാംപറമ്പലിന് മോൺസിഞ്ഞോർ പദവി ലഭിച്ചു

> **Lead Summary:** **തലശ്ശേരി** : തലശ്ശേരി അതിരൂപതാംഗം ഫാ.ഡോ.തോമസ് മണ്ണു രാംപറമ്പലിന് മോൺസിഞ്ഞോർ പദവി ലഭിച്ചു. സിറോ മലബാർ സഭയുടെ നിലവിലുള്ള വിശുദ്ധ കുർബാന ക്രമത്തിന്റെ തക്സാ രൂപീകരിക്കുന്നതിൽ വലിയ സംഭാവന നൽകിയ ആരാധനക്രമ പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമാണ് ഫാ.ഡോ.തോമസ് . നൂറോളം പുസ്തകങ്ങളും 700ഓളം ലേഖനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം ഈസ്റ്റ് സിറിയൻ - ലിറ്റർജിയിൽ പണ്ഡിതനാണ്. സഭയുടെ വിവിധ കമ്മിഷനുകളിൽ അംഗമായിരുന്ന, സിറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം സേവനം ചെയ്തു.

## Article Content

**തലശ്ശേരി** : തലശ്ശേരി അതിരൂപതാംഗം ഫാ.ഡോ.തോമസ് മണ്ണു രാംപറമ്പലിന് മോൺസിഞ്ഞോർ പദവി ലഭിച്ചു. സിറോ മലബാർ സഭയുടെ നിലവിലുള്ള വിശുദ്ധ കുർബാന ക്രമത്തിന്റെ തക്സാ രൂപീകരിക്കുന്നതിൽ വലിയ സംഭാവന നൽകിയ ആരാധനക്രമ പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമാണ് ഫാ.ഡോ.തോമസ് . നൂറോളം പുസ്തകങ്ങളും 700ഓളം ലേഖനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം ഈസ്റ്റ് സിറിയൻ - ലിറ്റർജിയിൽ പണ്ഡിതനാണ്. സഭയുടെ വിവിധ കമ്മിഷനുകളിൽ അംഗമായിരുന്ന, സിറോ മലബാർ ലിറ്റർജി കമ്മിറ്റിയിൽ ദീർഘകാലം സേവനം ചെയ്തു.

കത്തോലിക്കാ സഭയിൽ അദ്ദേഹം നൽകിയ സംഭാവനകളെ കണക്കിലെടുത്ത് മോൺസിഞ്ഞോർ പദവി നൽകി ആദരിക്കണമെന്ന തലശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പാപ്ലാനിയുടെ അഭ്യർഥന മാനിച്ചാണ് മാർപാപ്പ ഇദ്ദേഹത്തിനു പദവി നൽകിയത്. നിലവിൽ തലശ്ശേരി അതിരൂപതയുടെ എറണാകുളം കാക്കനാടു ള്ള ഈസ്റ്റ് സിറിയക് ലിറ്റർജിക്കൽ റിസർച്ചിന്റെ ഡയറക്ടറാണ്. ഫാ.ഡോ.തോമസ് മണ്ണൂരാംപറമ്പിലിനെ മോൺസി ഞ്ഞോർ പദവി യിലേക്ക് ഉയർത്തിക്കൊണ്ടുള്ള മാർപാപ്പയുടെ കൽപന തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വായിക്കുകയും അദ്ദേഹത്തിന്റെ സ്ഥാനിക ചിഹ്നങ്ങൾ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അണിയിക്കുകയും ചെയ്യുമെന്ന് തലശ്ശേരി അതിരൂപത പിആർഒ ഫാ.ജോസ ഫ് മുട്ടത്തുകുന്നേൽ അറിയിച്ചു. 1942ൽ പാലായിൽ മണ്ണൂരാംപ റമ്പിൽ തോമസ് മേരി ദമ്പതികളുടെ മകനായി ജനിച്ചു. എസ് എച്ച് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട കദളിക്കാട്ടിൽ മത്തായി അച്ചൻ അദ്ദേഹത്തിന്റെ മാതൃ സഹോദരനാണ്. വടവാതൂർ സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1968ൽ പുരോഹിതനായി അഭിഷിക്തനായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88648/thalassery)