---
title: "മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കമ്മ്യൂണിറ്റി പാർക്ക് തുറന്നു"
english_title: "Community park built at Mokeri Rajiv Gandhi Memorial Higher Secondary School inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88656/community-park-built-at-mokeri-rajiv-gandhi-memorial-higher-secondary-school-inaugurated"
published_at: "2023-01-04T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b50f97cfeca_Picsart_23-01-04_10-52-02-156.jpg"
keywords: []
---

# മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കമ്മ്യൂണിറ്റി പാർക്ക് തുറന്നു

> **Lead Summary:** > **മൊകേരി**: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കമ്മ്യൂണിറ്റി പാർക്ക് തുറന്നു . കൂത്തുപറമ്പ് അസി. കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി "സുസ്ഥിര വികസനം സുരക്ഷിത ജീവിതം " എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി പാർക്ക് നിർമ്മിച്ചത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ക്രിസ്തമസ് അവധിക്കാല ക്യാമ്പിനിടയിൽ കേഡറ്റുകൾ ആണ് കമ്മ്യൂണിറ്റി പാർക്ക് നിർമ്മിച്ചത്.

## Article Content

> **മൊകേരി**: രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച കമ്മ്യൂണിറ്റി പാർക്ക് തുറന്നു . കൂത്തുപറമ്പ് അസി. കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി "സുസ്ഥിര വികസനം സുരക്ഷിത ജീവിതം " എന്ന ലക്ഷ്യത്തോടെയാണ് കമ്മ്യൂണിറ്റി പാർക്ക് നിർമ്മിച്ചത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ക്രിസ്തമസ് അവധിക്കാല ക്യാമ്പിനിടയിൽ കേഡറ്റുകൾ ആണ് കമ്മ്യൂണിറ്റി പാർക്ക് നിർമ്മിച്ചത്.

കുട്ടികൾ ശേഖരിച്ച പാഴ് വസ്തുക്കൾ, പേന, ബോട്ടിൽ, ടയർ എന്നിവ ഉപയോഗിച്ച് ആണ് മനോഹരമായ കമ്മ്യൂണിറ്റി പാർക്കിന്റെ നിർമ്മാണം. സ്കൂളിലെ 4000 ത്തോളം കുട്ടികളിൽ ശുചിത്വ സന്ദേശം എത്തിക്കാൻ വേണ്ടിയാണ് മാതൃക കമ്മ്യൂണിറ്റി പാർക്ക് നിർമ്മിച്ചത്. കുട്ടികളുടെ വീടുകളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗം സാധ്യമാകുന്ന തരത്തിൽ നിർമ്മിക്കാൻ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. കൂത്തുപറമ്പ് അസി. കമ്മീഷണർ ഓഫ് പോലീസ് പ്രദീപൻ കണ്ണിപ്പൊയിൽ പാർക്ക് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി. ഒ, എം.കെ രാജീവൻ ,സീഡ് കോർഡിനേറ്റർ ഡോ. ദിലീപ്, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് , ഡ്രിൽ ഇൻസ്ട്രക്ടർ ഒ.രാജീവൻ ,കെ പി പ്രഷീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88656/community-park-built-at-mokeri-rajiv-gandhi-memorial-higher-secondary-school-inaugurated)