---
title: "പൂപ്പൊലിയിൽ നാളെ തേങ്ങ പൊതിക്കലും ഓലമെടയലും മത്സരം"
english_title: "Coconut Wrapping tomorrow at Poopoli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88662/coconut-wrapping-tomorrow-at-poopoli"
published_at: "2023-01-04T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b51407e059d_Picsart_23-01-04_11-14-45-915.jpg"
keywords: []
---

# പൂപ്പൊലിയിൽ നാളെ തേങ്ങ പൊതിക്കലും ഓലമെടയലും മത്സരം

> **Lead Summary:** > **അമ്പലവയൽ**: കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ അമ്പലവയലിൽ നടക്കുന്ന പൂപ്പൊലി 2023 നാലാം ദിവസത്തിലേക്ക് . മൂന്നാം ദിവസമായ ഇന്നലെ ചെറുധാന്യങ്ങളെ ആസ്പദമാക്കി മൂന്ന് സെമിനാറുകൾ നടന്നു. നാലാം ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് "തുറസ്സായ സ്ഥലത്തെ കൃത്യത കൃഷി - എൻജിനീയറിങ് വശങ്ങൾ ," എന്ന വിഷയത്തിൽ ഡോ.. അബ്ദുൾ ഹക്കിം വി ( പ്രൊഫസർ, കേളപ്പള്ളി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി , തവനൂർ ) സെമിനാർ അവതരിപ്പിക്കും .

## Article Content

> **അമ്പലവയൽ**: കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ അമ്പലവയലിൽ നടക്കുന്ന പൂപ്പൊലി 2023 നാലാം ദിവസത്തിലേക്ക് . മൂന്നാം ദിവസമായ ഇന്നലെ ചെറുധാന്യങ്ങളെ ആസ്പദമാക്കി മൂന്ന് സെമിനാറുകൾ നടന്നു. നാലാം ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് "തുറസ്സായ സ്ഥലത്തെ കൃത്യത കൃഷി - എൻജിനീയറിങ് വശങ്ങൾ ," എന്ന വിഷയത്തിൽ ഡോ.. അബ്ദുൾ ഹക്കിം വി ( പ്രൊഫസർ, കേളപ്പള്ളി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി , തവനൂർ ) സെമിനാർ അവതരിപ്പിക്കും .

> 11:30- നു ഡോ. തുളസി.വി ( അസോ. പ്രൊഫസർ മണ്ണ് ശാസ്ത്ര വിഭാഗം , പ്രദേശിക കാർഷിക ഗവേഷണ കേന്ദ്രം , പട്ടാമ്പി) "തുറസ്സായ സ്ഥലത്തെ കൃത്യത കൃഷി - വിള പരിപാലനമുറകൾ " എന്ന വിഷയത്തിൽ സെമിനാർ നയിക്കും . വൈകുന്നേരം 4 മണി മുതൽ കലാസന്ധ്യ അരങ്ങേറും .വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ തേങ്ങ പൊതിക്കൽ മത്സരവും ഓലമെടയൽ മത്സരവും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88662/coconut-wrapping-tomorrow-at-poopoli)