---
title: "ആ​ശ്രി​ത നി​യ​മ​നം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ച​ന; സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചു "
english_title: "A meeting of service organizations has been called"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88693/a-meeting-of-service-organizations-has-been-called"
published_at: "2023-01-04T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b551ff65a83_IMG-20230104-WA0178.jpg"
keywords: []
---

# ആ​ശ്രി​ത നി​യ​മ​നം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ച​ന; സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചു 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: സ​ർ​ക്കാ​ർ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ചു. ജ​നു​വ​രി പ​ത്തി​ന് ഉ​ച്ച​യ്ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: സ​ർ​ക്കാ​ർ സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ചു. ജ​നു​വ​രി പ​ത്തി​ന് ഉ​ച്ച​യ്ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. യോ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ച്ച​യാ​ളു​ടെ ആ​ശ്രി​ത​രി​ൽ ഒ​രാ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​ന​കം ജോ​ലി സ്വീ​ക​രി​ക്കാ​മെ​ങ്കി​ൽ, അ​വ​ർ​ക്ക് മാ​ത്ര​മാ​യി ആ​ശ്രി​ത നി​യ​മ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ജോ​ലി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ആ​ശ്രി​ത​ർ​ക്ക് പ​ത്ത് ല​ക്ഷം രൂ​പ ആ​ശ്രി​ത ധ​നസ​ഹാ​യ​മാ​യി ന​ൽ​കി ഈ ​അ​വ​സ​രം പി​എ​സ്‌​സി​ക്ക് വി​ടു​ന്ന​തി​നു​മാ​ണ് ആ​ലോ​ച​ന.

ഓ​രോ വ​കു​പ്പി​ലും നി​ല​വി​ലു​ള്ള ഒ​ഴി​വി​ന്‍റെ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മേ ആ​ശ്രി​ത നി​യ​മ​നം ന​ൽ​കാ​വു എ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്. ഉ​ത്ത​ര​വി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ പു​ന​പ്പ​രി​ശോ​ധ​നാ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന നി​യ​മ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ലി​ന്‍റെ കൂ​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ മാ​റ്റ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88693/a-meeting-of-service-organizations-has-been-called)