---
title: "മോക്ഡ്രിൽ അപകടം ; മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം"
english_title: "Mockdrill Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88695/mockdrill-accident"
published_at: "2023-01-04T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b55c83dd08d_IMG-20230104-WA0184.jpg"
keywords: []
---

# മോക്ഡ്രിൽ അപകടം ; മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

> **Lead Summary:**  **പത്തനംതിട്ട**: കല്ലുപ്പാറയിൽ മോക്ഡ്രി ല്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. ബിനു സോമന്റ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

## Article Content

 **പത്തനംതിട്ട**: കല്ലുപ്പാറയിൽ മോക്ഡ്രി ല്ലിനിടെ മുങ്ങിമരിച്ച ബിനു സോമന്റെ കുടുംബാംഗത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. ബിനു സോമന്റ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം നൽകുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ഉദ്യോഗസ്ഥ വീഴ്ചയുടെ ഇരയായിരുന്നു ബിനു സോമൻ. റവന്യു, ആരോഗ്യം, പഞ്ചായത്ത്, അഗ്നിശമന സേന, എൻഡിആർഎഫ്, പൊലിസ് വകുപ്പുകൾ പലതും ചേർന്നാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്. കല്ലൂപ്പാറ പഞ്ചായത്തിൽ ചേർന്ന ആലോചന യോഗത്തിൽ അമ്പാട്ടുഭാഗത്ത് കോമളം പാലത്തിന് സമീപം മോക്ഡ്രിൽ നടത്താനാണ് തീരുമാനിച്ചത്.

എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ നിശ്ചയിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ മാറി അപകടം നടന്ന പടുതോടേക്ക് മോക്ഡ്രിൽ മാറ്റി. എൻഡിആർഎഫാണ് സ്ഥലം മാറ്റിയതെന്നാണ് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ട്. മോക്ക്ഡ്രില്ലിന്റെ ചുമതലയിലുണ്ടായിരുന്ന തഹസിൽദാർ പോലും സ്ഥലം മാറ്റിയ വിവരം അറിയുന്നത് വൈകിയാണ്.

വാഹനം എത്താനുള്ള സൗകര്യം നോക്കിയാണ് സ്ഥലം മാറ്റിയതെന്നാണ് ഇക്കാര്യത്തിൽ എൻഡിആർഎഫ് അപകടത്തിന് ശേഷം കളക്ടർക്ക് നൽകിയ വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88695/mockdrill-accident)