---
title: "പത്തനംതിട്ടയില്‍ കാണാതായ 4 പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി"
english_title: "Pathanamthitta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88738/pathanamthitta"
published_at: "2023-01-05T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b618d97edcd_Screenshot_20230105-055439_Facebook.jpg"
keywords: []
---

# പത്തനംതിട്ടയില്‍ കാണാതായ 4 പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി

> **Lead Summary:** **പത്തനംതിട്ട**: പത്തനംതിട്ട ജില്ലയിൽ നിന്ന് ഇന്ന് കാണാതായ നാല് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. തിരുവല്ല ഓതറ എ എം എം സ്കൂളിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിനെ കാണാൻ കൊച്ചിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.

## Article Content

**പത്തനംതിട്ട**: പത്തനംതിട്ട ജില്ലയിൽ നിന്ന് ഇന്ന് കാണാതായ നാല് പെൺകുട്ടികളിൽ രണ്ട് പേരെ കണ്ടെത്തി. തിരുവല്ല ഓതറ എ എം എം സ്കൂളിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെയാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിനെ കാണാൻ കൊച്ചിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടികൂടിയത്. ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.

അതേസമയം പത്തനംതിട്ട നഗരപരിധിയിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുകയാണ്. തൈക്കാവ് ഗവ. സ്കൂൾ, മർത്തോമ സ്കൂളുകളിൽ നിന്നാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്. മാർത്തോമാ സ്കൂളിലെ കുട്ടിയെ ക്ലാസിൽ എത്തിയ ശേഷമാണ് കാണാതായത്. മറ്റു കുട്ടികൾ സ്കൂളിൽ വന്നതേ ഇല്ലെന്നാണ് സൂചന. രാവിലെ സ്കൂളിലേക്ക് പോയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് തിരുവല്ല, പത്തനംതിട്ട പൊലീസുകൾ അന്വേഷണം തുടങ്ങിയത്. പെൺകുട്ടി വൈകുന്നേരം മൂന്നരയോടെ വീടിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88738/pathanamthitta)