---
title: "കടാശ്വാസ കമ്മീഷൻ: അപേക്ഷ ജൂൺ 30 വരെ"
english_title: "Debt Relief Commission: Application till June 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88743/debt-relief-commission-application-till-june-30"
published_at: "2023-01-05T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6329423b61_IMG-20230105-WA0006.jpg"
keywords: []
---

# കടാശ്വാസ കമ്മീഷൻ: അപേക്ഷ ജൂൺ 30 വരെ

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാന കടാശ്വാസ കമ്മിഷൻ മുഖേന കാർഷിക വായ്പകൾക്കു നൽകി വരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കടാശ്വാസത്തിനു പരിഗണി ക്കാവുന്ന വായ്പ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്കു 2016 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷ കർക്കു 2020 ഓഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാന കടാശ്വാസ കമ്മിഷൻ മുഖേന കാർഷിക വായ്പകൾക്കു നൽകി വരുന്ന ആനുകൂല്യത്തിനായി കർഷകർക്ക് ജൂൺ 30 വരെ അപേക്ഷിക്കാമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കടാശ്വാസത്തിനു പരിഗണി ക്കാവുന്ന വായ്പ തീയതി ഇടുക്കി, വയനാട് ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലെയും പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർക്കു 2016 മാർച്ച് 31 വരെയും ഇടുക്കി, വയനാട് ജില്ലകളിലെ കർഷ കർക്കു 2020 ഓഗസ്റ്റ് 31 വരെയും ആയി ദീർഘിപ്പിച്ച് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ഇപ്രകാരമുള്ള ആനുകൂല്യം കർഷകർക്കു ലഭ്യമാക്കുന്നതിന് 2023 ജനുവരി 1 മുതൽ ജൂൺ 30 വരെ കമ്മിഷനിൽ കർഷകർക്ക് കടാശ്വാസത്തിന് അപേക്ഷ നൽകാം. സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവയിൽ നിന്ന് കർഷകർ എടുത്ത വായ്പകൾക്ക് കമ്മിഷൻ മുഖേന നിലവിൽ പരമാവധി 2 ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88743/debt-relief-commission-application-till-june-30)