---
title: "നവോദയ ആറാം ക്ലാസ് : അപേക്ഷ 31 വരെ"
english_title: "Navodaya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88744/navodaya"
published_at: "2023-01-05T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b633b1d9c65_IMG-20230105-WA0007.jpg"
keywords: []
---

# നവോദയ ആറാം ക്ലാസ് : അപേക്ഷ 31 വരെ

> **Lead Summary:**  **തിരുവനന്തപുരം**: സർക്കാർ അംഗീകൃത സ്കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത അധ്യയനവർഷം ആറാം ക്ലാസിലെ പ്രവേശന ത്തിന് 31 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷാഫീ യില്ല. അംഗീകൃത ഓപ്പൺ സ്കൂ ളുകാർ 'ബി' ലവൽ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസ മുളളവർക്ക് നവോദയ സ്കൂളുകളിൽ അപേക്ഷാ സമർപ്പണത്തിനു സൗജന്യ സഹായം ലഭിക്കും.

## Article Content

 **തിരുവനന്തപുരം**: സർക്കാർ അംഗീകൃത സ്കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത അധ്യയനവർഷം ആറാം ക്ലാസിലെ പ്രവേശന ത്തിന് 31 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. അപേക്ഷാഫീ യില്ല. അംഗീകൃത ഓപ്പൺ സ്കൂ ളുകാർ 'ബി' ലവൽ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസ മുളളവർക്ക് നവോദയ സ്കൂളുകളിൽ അപേക്ഷാ സമർപ്പണത്തിനു സൗജന്യ സഹായം ലഭിക്കും.

സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പരിഗണിക്കൂ . ജനനത്തീയതി 2011 മേയ് ഒന്നിനു മുൻപോ 2013 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. 2022- 23 ൽ അഞ്ചാം ക്ലാസ് ജയിച്ചവരാ യിരിക്കണം. അതിനു മുൻപു ജയിച്ചവരെയും രണ്ടാം തവണ പരീക്ഷയെഴുതി ജയിച്ചവരെയും പരിഗണിക്കില്ല. മറ്റു നിബന്ധനകൾ ഫോമും പ്രോസ്പെക്ടസും www.navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺ ലോഡ് ചെയ്യാം. ഗ്രാമീണ വിദ്യാർഥികൾക്കുള്ള 75% ക്വോട്ടയിൽ പരിഗണിക്കുന്നത് 3,4,5 ക്ലാസുകളിലെ പഠനം ഗ്രാമപ്രദേശങ്ങളിൽ നടത്തിയവരെയാണ്. ഈ ഘട്ടത്തിൽ ഒരു ദിവസമെങ്കിലും നഗര പ്രദേശങ്ങളിൽ പഠിച്ചിട്ടുണ്ടെങ്കിൽ ഗ്രാമീണരായി പരിഗണിക്കില്ല. അഞ്ചാം ക്ലാസിൽ അതേ ജില്ലയിൽത്തന്നെ പഠിച്ചിരിക്കുകയും വേണം. എട്ടാം ക്ലാസ് വരെ മലയാള മാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും, പത്തിലും പന്ത്രണ്ടിലും സിബിഎസ്ഇ പരീക്ഷയെഴുതാം. മൂന്നിലൊന്നു സീറ്റ് പെൺകുട്ടികൾക്കാണ്. ട്രാൻസ്ജെൻഡർ വിദ്യാർഥികളെ സംവരണത്തിന് ആൺകുട്ടികളായി കരുതും. പട്ടികജാതി / വർഗ സംവരണം ജില്ലയിലെ ജനസംഖ്യാനുപാതി കമായിട്ടാണ്; പക്ഷേ, യഥാക്രമം 15/ഏഴര ശതമാനത്തിൽ കുറയില്ല. രണ്ടും ചേർത്ത് 50 ശതമാനത്തിൽ കൂടുകയുമില്ല, ഭിന്നശേഷിക്കാർക്ക് കേന്ദ്രസർക്കാർ മാനദണ്ഡം. ഓരോ സ്കൂളിലും 80 കുട്ടികളെവരെ 6-ാം ക്ലാസിൽ പ്രവേശിപ്പിക്കും. 9-ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി പ്രദേശങ്ങളിലെവി ടെയെങ്കിലുമുള്ള സ്കൂളിലേക്കു മാറി ഒരു വർഷം പഠിക്കേണ്ടിവരും. സിലക്ഷൻ ടെസ്റ്റ് ഏപ്രിൽ 29നു 11.30 മുതൽ നടത്തുന്ന ടെസ്റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്ഷൻ മാനസികശേഷി: 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ് അരിമെറ്റിക്: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ് ഭാഷ: 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ് ആകെ 80 ഒബ്ജക്റ്റീവ് ചോദ്യം, 100 മാർക്ക്, 120 മിനിറ്റ് . തെറ്റിനു മാർക്ക് കുറയ്ക്കില്ല. അഞ്ചാം ക്ലാസിൽ കുട്ടി പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. ഫലം ജൂണിൽ വരും. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. ടെസ്റ്റിലെ ചോദ്യമാതൃകകൾ ഉൾപ്പെടെ കൂടുതൽ വിവര ങ്ങൾക്കു പ്രോസ്പെക്ടസ് നോക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88744/navodaya)