---
title: "മഞ്ഞ പിങ്ക് കാർഡുകളുടെ റേഷൻ മേൽനോട്ടം കേന്ദ്രം ഏറ്റെടുത്തേക്കും"
english_title: "Rationcard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88745/rationcard"
published_at: "2023-01-05T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b639dd165d1_download_(12).jpeg"
keywords: []
---

# മഞ്ഞ പിങ്ക് കാർഡുകളുടെ റേഷൻ മേൽനോട്ടം കേന്ദ്രം ഏറ്റെടുത്തേക്കും

> **Lead Summary:**  **തിരുവനന്തപുരം** : ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം (എൻഎഫ്എസ്എ) മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമ കൾക്കുള്ള റേഷൻ വിതരണത്തിന്റെ നോട്ടച്ചുമതല പൂർണമായി ഏറ്റെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഈ മാസം ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷൻ പദ്ധതി സംബന്ധിച്ചു സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രം ഇതിന്റെ സൂചന നൽകി. വിതരണം സൂക്ഷ്മമായ കാര്യങ്ങളിൽ പോലും കേന്ദ്രം റിപ്പോർട്ട് തേടി വരികയാണ്. നിലവിൽ ഇതിന്റെയെല്ലാം വിതരണച്ചുമതല സംസ്ഥാനത്തിനാണ്. കേന്ദ്രത്തിന് ഇപോസ് സംവിധാനം വഴിയും അല്ലാതെയും റിപ്പോർട്ടു കൾ നൽകുന്നുണ്ടെന്നു മാത്രം. മഞ്ഞ, പിങ്ക് കാർഡുകൾക്കു മാത്രമായി റേഷൻ വിതരണം കേന്ദ്രം ചുരുക്കുമോയെന്നും ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ഭാഗമല്ലാത്ത നീല, വെള്ള കാർഡുകാർക്ക് ഭാവിയിൽ റേഷൻ നൽകാൻ അരി ലഭിക്കാതാകുമോ എന്നും സം സ്ഥാനത്തിന് ആശങ്കയുണ്ട്. കൃഷി കുറവാണെന്നതും ഉപഭോക്തൃ സംസ്ഥാനമെന്നതും പരിഗണിച്ചാണ് കേരളത്തിന് ഇപ്പോൾ മെച്ചപ്പെട്ട റേഷൻ വിഹിതം ലഭിക്കുന്നത്.

## Article Content

 **തിരുവനന്തപുരം** : ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരം (എൻഎഫ്എസ്എ) മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമ കൾക്കുള്ള റേഷൻ വിതരണത്തിന്റെ നോട്ടച്ചുമതല പൂർണമായി ഏറ്റെടുക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഈ മാസം ആരംഭിച്ച പുതുക്കിയ സംയോജിത സൗജന്യ റേഷൻ പദ്ധതി സംബന്ധിച്ചു സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്രം ഇതിന്റെ സൂചന നൽകി. വിതരണം സൂക്ഷ്മമായ കാര്യങ്ങളിൽ പോലും കേന്ദ്രം റിപ്പോർട്ട് തേടി വരികയാണ്. നിലവിൽ ഇതിന്റെയെല്ലാം വിതരണച്ചുമതല സംസ്ഥാനത്തിനാണ്. കേന്ദ്രത്തിന് ഇപോസ് സംവിധാനം വഴിയും അല്ലാതെയും റിപ്പോർട്ടു കൾ നൽകുന്നുണ്ടെന്നു മാത്രം. മഞ്ഞ, പിങ്ക് കാർഡുകൾക്കു മാത്രമായി റേഷൻ വിതരണം കേന്ദ്രം ചുരുക്കുമോയെന്നും ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ഭാഗമല്ലാത്ത നീല, വെള്ള കാർഡുകാർക്ക് ഭാവിയിൽ റേഷൻ നൽകാൻ അരി ലഭിക്കാതാകുമോ എന്നും സം സ്ഥാനത്തിന് ആശങ്കയുണ്ട്. കൃഷി കുറവാണെന്നതും ഉപഭോക്തൃ സംസ്ഥാനമെന്നതും പരിഗണിച്ചാണ് കേരളത്തിന് ഇപ്പോൾ മെച്ചപ്പെട്ട റേഷൻ വിഹിതം ലഭിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങളും നാണ്യവിളകളും ഉൽപാദിപ്പി ച്ച് രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന സംസ്ഥാ നമെന്ന പരിഗണനയിൽ ടൈഡ് ഓവർ വിഹിതമായും കേരളത്തിന് കേന്ദ്രം വർഷങ്ങളായി അരി നൽകുന്നു. പ്രതിവർഷം 16.25 ലക്ഷം ടൺ അരി നൽകിയിരുന്നത് ഭക്ഷ്യഭദ്രതാ പദ്ധതി നടപ്പായ 2013നു ശേഷം 14.25 ലക്ഷം ടൺ ആയി ചുരുങ്ങി. 2 ലക്ഷം ടൺ അരിക്കായി കേരളം പല തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. സമീപകാലത്തായി കേരളത്തിന് വേണ്ടതിലും അധികം പച്ചരി നൽകുകയും പുഴുക്കലരിയുടെ അളവ് കുറയ്ക്കുകയും ചെയ്തതും തിരിച്ചടിയായി. ഇതു സംബന്ധിച്ച നിവേദനങ്ങൾ ഫലം കണ്ടിട്ടില്ല. വെള്ള കാർഡ് ഉടമകൾക്ക് നൽകിയിരുന്ന ഗോതമ്പ് വിഹിതം കഴി ഞ്ഞ വർഷം നിർത്തലാക്കി. കേരളത്തിലെ കാർഡ് അംഗങ്ങളിൽ 43% വരുന്ന 1.54 കോടി പേരാണ് മുൻഗണനാ വിഭാഗത്തിൽ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആനുപാതികമായി ഇതു കുറവാണ്. കൂടുതൽ പേരെ ഉൾപ്പെടുത്താൻ പല തവണ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയാറായിട്ടില്ല. സെൻസസ് കഴിയട്ടെ എന്നു പറഞ്ഞു നീട്ടിവയ്ക്കുകയാണ് എന്നാണു സംസ്ഥാനത്തിന്റെ പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88745/rationcard)