---
title: "ഗുരുദേവ സ്മാരകം യു പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 7ന് "
english_title: "Gurudev up school new building inaguration on January 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88791/gurudev-up-school-new-building-inaguration-on-january-7"
published_at: "2023-01-05T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b686d5bbf9d_Screenshot_2023-01-05-13-43-25-99_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ഗുരുദേവ സ്മാരകം യു പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 7ന് 

> **Lead Summary:** **ചെണ്ടയാട്:** ഗുരുദേവ സ്മാരകം യു പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

## Article Content

**ചെണ്ടയാട്:** ഗുരുദേവ സ്മാരകം യു പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.

കേരള നിയമസഭാ സ്പീക്കര്‍ എ.എം ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഒരു കോടി 15 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് സ്കൂൾ അധികൃതർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂത്തുപറമ്പ് നിയോജകമണ്ഡലം എംഎല്‍എ കെ പി മോഹനന്‍ അധ്യക്ഷത വഹിക്കും.

വടകര പാര്‍ലമെന്റ് നിയോജകമണ്ഡലം എം.പി കെ.മുരളീധരന്‍ സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും . തുടര്‍ന്ന് പൂര്‍വ്വ അധ്യാപക സമാദരണവും സുരേഷ് ചെണ്ടയാടിനെ ആദരിക്കലും കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ലത നിര്‍വഹിക്കും.

ജില്ലാ കേരളോത്സവം കബഡി മത്സര വിജയികള്‍ക്കുള്ള അനുമോദനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാ രയരോത്ത് നിര്‍വഹിക്കും. റവന്യൂ ജില്ലാ കലോത്സവ വിജയികള്‍ക്ക് അനുമോദനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ചന്ദ്രി പതിയന്റവിട നിര്‍വഹിക്കും.

എല്‍ എസ് എസ് - യു എസ് എസ് സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് വിജയി കള്‍ക്കും എസ്എസ്എല്‍സി ഡിഗ്രി ഫുള്‍ എ പ്ലസ് നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബൈജു കേളോത്ത് നിര്‍വഹിക്കും . 2 30ന് പൂര്‍വവിദ്യാര്‍ഥിസംഗമം നടക്കും.

വെകിട്ട് 5 മണിക്ക് അംഗനവാടി കുട്ടികളുടെ കലാപരിപാടികളും ഏഴിന് പൂര്‍വ്വ വിദ്യാര്‍ഥികളുടെ കലാവിരുന്നും 8.30 തിന് കണ്ണൂര്‍ സംഘ കല അവതരിപ്പിക്കുന്ന മള്‍ട്ടി വിഷന്‍ വില്‍ക്കലാമേളയും അരങ്ങേറും.

പ്രധാന അധ്യാപകൻ പി.സജീവൻ, പി.ടി.എ.പ്രസിഡൻറ് കെ.പി.നന്ദനൻ, എം.ഷാജി, ഭാസ്കരൻ വയലാണ്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88791/gurudev-up-school-new-building-inaguration-on-january-7)