---
title: "തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു : ഇ.ജെ ബാബു"
english_title: "Government service job"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88802/government-service-job"
published_at: "2023-01-05T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b69684ce132_IMG-20230105-WA0070.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു : ഇ.ജെ ബാബു

> **Lead Summary:**  **മാനന്തവാടി:**എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പാർലമെന്റ് മാർചിന്റെ പ്രചരണാർത്ഥം നടത്തുന്ന സംസ്ഥാനപ്രചാരണ വാഹനജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി.

## Article Content

 **മാനന്തവാടി:**എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പാർലമെന്റ് മാർചിന്റെ പ്രചരണാർത്ഥം നടത്തുന്ന സംസ്ഥാനപ്രചാരണ വാഹനജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി.

വയനാട്ടിലെ ആദ്യ സ്വീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തൊഴിൽ ഉറപ്പ് പദ്ധതി അട്ടിമറിക്കുന്നതായും തൊഴിലെടുത്തവർക്ക് വയനാട്ടിൽ മാത്രം ലക്ഷകണക്കിന് രൂപയാണ് കുടിശ്ശികയെന്നും തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നും മറ്റ് അനുകുല്യങ്ങൾ നൽകണന്നെയും ഇ ജെ ബാബു ആവശ്യപ്പെട്ടു.

എഐടിയുസി മണ്ഡലം സെക്രട്ടറി കെ സജീവൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല കൗൺസിൽ അംഗം നിഖിൽ പദ്മനാഭൻ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ കെ അനിമോൻ ജാഥ ഡയറക്ടർ വി രാജൻ,എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലി, എൻ ആർഇജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ല എക്സിക്യുട്ടിവ് അംഗം കെ ശശിധരൻ, സിപിഐ പനമരം മണ്ഡലം സെക്രട്ടറി ആലി തിരുവാൾ, ലോക്കൽ സെക്രട്ടറി കെ പി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88802/government-service-job)