---
title: " കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും"
english_title: "Kerala conference begins on 23rd January "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88803/kerala-conference-begins-on-23rd-january"
published_at: "2023-01-05T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6a5310acb3_Kerala_Legislative_Assembly,_Thiruvananthapuram.jpg"
keywords: []
---

#  കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും

> **Lead Summary:** തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. ഇത് സംബന്ധിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

## Article Content

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ഈ മാസം 23ന് ആരംഭിക്കും. ഇത് സംബന്ധിച്ച് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയാറാക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം നിര്‍ത്തിവെച്ച ഏഴാം സമ്മേളനം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും.

നേരത്തെ ഗവര്‍ണറുമായുള്ള ശീത സമരത്തിന്‍റെ പശ്ചാത്തലത്തില്‍ നയപ്രഖ്യാപനം ഒഴിവാക്കാന്‍ നിയമസഭാസമ്മേളനം അവസാനിച്ചത് ഗവര്‍ണറെ അറിയിക്കാതെ വീണ്ടും സമ്മേളനം തുടരാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88803/kerala-conference-begins-on-23rd-january)