---
title: "ധീരജ് രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Reminence of dheeraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88809/reminence-of-dheeraj"
published_at: "2023-01-05T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b6a6ea1dff4_Screenshot_2023-01-05-16-00-49-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ധീരജ് രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരജ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ യിലെ കിടപ്പ് രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു.

## Article Content

എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരജ് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ യിലെ കിടപ്പ് രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു.

ധീരജ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പൊതിച്ചോർ വിതരണം പയ്യന്നൂർ ഗവ: താലൂക്ക് ആശൂപത്രിയിൽ വച്ച് നടന്നു. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് പൊതിച്ചോർ വിതരണം ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ ,ഏരിയാ സെക്രട്ടറി അശ്വിൻ പി. വി ,പ്രസിഡൻ്റ് ഗൗതം സുരേഷ് ,ഏരിയാ സഹ ഭാരവാഹികളായ ആശിഷ് ടി, അരുൺ ,അഭിരാം ,മേഘ്ന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88809/reminence-of-dheeraj)