---
title: "എഐവൈഎഫ് കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ നടത്തി"
english_title: "The district woman held the convention"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8882/The-district-woman-held-the-convention"
published_at: "2021-11-04T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183a542b5ce6_Screenshot_20211104_144342_com.whatsapp.jpg"
keywords: []
---

# എഐവൈഎഫ് കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ നടത്തി

> **Lead Summary:** കണ്ണൂർ : എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ കണ്ണൂർ ജവഹർ ലൈബ്രറിയിൽ വെച്ച് നടന്നു. കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി വസന്തം ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ : എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ ജില്ലാ യുവതി കൺവെൻഷൻ കണ്ണൂർ ജവഹർ ലൈബ്രറിയിൽ വെച്ച് നടന്നു. കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി അഡ്വ.പി വസന്തം ഉദ്ഘാടനം ചെയ്തു.

ലോക ചരിത്രത്തിൽ തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് 51 യുവതികൾ പോരാട്ടത്തിലിറങ്ങിയ ആദ്യ ചരിത്രം എഐവൈഎഫ്നാണ്. ഇന്ത്യയിൽ 100 ൽ 67% ആൾക്കാരും ജോലിചെയ്യാൻ പ്രാപ്തരാണെന്നും എന്നാൽ തൊഴിലില്ലായ്മ കാരണം സ്ത്രീകളുടെയും യുവാക്കളുടെയും ജീവിതം ഒട്ടും സുഖകരമല്ലെന്നും പി വസന്തം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം മെഹസീന സലീം അധ്യക്ഷത വഹിച്ചു.ജോയിന്റ് കൺവീനവർ എ ശോഭ, സിനിമാ താരം നിഹാരിക മോഹൻ, നിമിഷ രാജ്,ജില്ലാ പ്രസിഡന്റ്‌ കെ ചന്ദ്രകാന്ദ്, സെക്രട്ടറി കെ വി രജീഷ്, ,ടി വി രജിത, വി ഗീത തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8882/The-district-woman-held-the-convention)