---
title: "നടൻ ജോജുവുമായി ഒത്തുതീർപ്പിന് ശ്രമം നടത്തി കോൺഗ്രസ്‌ നേതൃത്വം"
english_title: "The Congress leadership tried to reach a compromise with actor Joju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8883/the-congress-leadership-tried-to-reach-a-compromise-with-actor-joju"
published_at: "2021-11-04T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183a5f295ddf_images (35).jpeg"
keywords: []
---

# നടൻ ജോജുവുമായി ഒത്തുതീർപ്പിന് ശ്രമം നടത്തി കോൺഗ്രസ്‌ നേതൃത്വം

> **Lead Summary:** ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതിനു പിന്നാലെ ഒത്തുതീര്‍പ്പിന് ശ്രമവുമായി നേതൃത്വം. ജോജുവിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുവെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. നേതാക്കളുടെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

## Article Content

ജോജു ജോര്‍ജിനെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തതിനു പിന്നാലെ ഒത്തുതീര്‍പ്പിന് ശ്രമവുമായി നേതൃത്വം. ജോജുവിന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുവെന്നും പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് പറഞ്ഞു. നേതാക്കളുടെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

ദീര്‍ഘനേരം ഗതാഗതം തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തെ ചോദ്യം ചെയ്തതിനാണ് ജോജു ജോര്‍ജ് ആക്രമിക്കപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ അടിച്ചുതകര്‍ത്തു. താരത്തിനും പരിക്കേറ്റിരുന്നു. സംഭവത്തിനുപിന്നാലെ അക്രമത്തെ ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. ജോജു മദ്യപിച്ചെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിയുകയും, മറ്റ് ആരോപണങ്ങള്‍ കളവാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8883/the-congress-leadership-tried-to-reach-a-compromise-with-actor-joju)