---
title: "'ചരക്കുവാഹനങ്ങളെ നിയന്ത്രിക്കണം'; താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88864/thamarassery"
published_at: "2023-01-06T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b76b8609c1d_Screenshot_20230106-055938_Facebook.jpg"
keywords: []
---

# 'ചരക്കുവാഹനങ്ങളെ നിയന്ത്രിക്കണം'; താമരശ്ശേരി ചുരത്തിലെ ഗതാഗത തടസ്സത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍

> **Lead Summary:** **കല്‍പ്പറ്റ**: താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസ്സം പൊതുജനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതയായ എന്‍.എച്ച് 766-ല്‍ ഉള്‍പ്പെടുന്ന താമരശ്ശേരി ചുരത്തില്‍ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത തടസം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

## Article Content

**കല്‍പ്പറ്റ**: താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസ്സം പൊതുജനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട് മനുഷ്യവകാശ കമ്മീഷന്‍. കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള പ്രധാന പാതയായ എന്‍.എച്ച് 766-ല്‍ ഉള്‍പ്പെടുന്ന താമരശ്ശേരി ചുരത്തില്‍ വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗത തടസം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചുരത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ഗതാഗത തടസം ഒഴിവാക്കാന്‍ ചുരം സംരക്ഷണ സമിതിയുടെയും പ്രദേശവാസികളുടെയും മറ്റു സന്നദ്ധപ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88864/thamarassery)