---
title: "പ്രവാസി വെൽഫെയർ സഹകരണ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88865/iritty"
published_at: "2023-01-06T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b76d3c0749c_FB_IMG_1672965326341.jpg"
keywords: []
---

# പ്രവാസി വെൽഫെയർ സഹകരണ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഏരിയ പ്രവാസി ഫാമിലി വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പയഞ്ചേരി മുക്കിൽ നിന്നും ഇരിട്ടിയിലെ സിറ്റി സെന്ററിലേക്ക് മാറിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു.നഗരസഭാചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷയായി.

## Article Content

**ഇരിട്ടി**: ഇരിട്ടി ഏരിയ പ്രവാസി ഫാമിലി വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് പയഞ്ചേരി മുക്കിൽ നിന്നും ഇരിട്ടിയിലെ സിറ്റി സെന്ററിലേക്ക് മാറിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവ്വഹിച്ചു.നഗരസഭാചെയർപേഴ്‌സൺ കെ. ശ്രീലത അധ്യക്ഷയായി.

സഹകരണ സംഘം എ.ആർ അജീഷ്.കെ. കിഴക്കയിൽ നിക്ഷേപം സ്വീകരിച്ചു. സൊസൈറ്റി പ്രസിഡന്റ് പ്രശാന്ത് കുമാർ , കെ ശ്രീധരൻ, കെ .വി സക്കീർ ഹുസൈൻ,മോഹനൻ, സി. ജി. നാരായണൻ,ബീന, ഇ. എസ്. സത്യൻ, വി. ബി. ഷാജു,സുമേഷ്, തോമസ് ജോസഫ്,എന്നിവർ നിധീഷ് എന്നിവർ സംസാരിച്ചു. ദീർഘകാലം പ്രവാസ ജീവിതം നയിച്ച ദാസൻ കുന്നുമ്മലിനെ ബിനോയ് കുര്യൻ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88865/iritty)