---
title: "'വിവ കേരളം'സംസ്ഥാനതല ക്യാമ്പയിൻ തുടങ്ങുന്നു,സ്കൂളുകളിൽ പ്രത്യേക  ശ്രെദ്ധയെന്ന് വീണ ജോർജ് "
english_title: "Viva kerlam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88899/viva-kerlam"
published_at: "2023-01-06T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7c3353fbf9_veena-george-ians-1131748-1659267481.jpg"
keywords: []
---

# 'വിവ കേരളം'സംസ്ഥാനതല ക്യാമ്പയിൻ തുടങ്ങുന്നു,സ്കൂളുകളിൽ പ്രത്യേക  ശ്രെദ്ധയെന്ന് വീണ ജോർജ് 

> **Lead Summary:**  **തിരുവനന്തപുരം: **അനീമിയ മുക്ത കേരളത്തിനായുള്ള 'വിവ കേരളം' കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

## Article Content

 **തിരുവനന്തപുരം: **അനീമിയ മുക്ത കേരളത്തിനായുള്ള 'വിവ കേരളം' കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

വിവ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. 15നും 59 വയസിനും ഇടയ്ക്കുള്ള വനിതകളുടെ വാർഡ് തിരിച്ചുള്ള കണക്ക് എടുക്കാനും മന്ത്രി നിർദേശം നൽകി.

അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും നേതൃത്വത്തിൽ വിവിധ തലങ്ങളിൽ യോഗം നടത്തിയാണ് വിളർച്ച പ്രതിരോധത്തിന് വിളർച്ചയി നിന്നും വളർച്ചയിലേക്ക് വിവ കേരളം   കാമ്പയിന് ആരോഗ്യ വകുപ്പ് അന്തിമ രൂപം നൽകിയത്.

15 മുതൽ 59 വയസുവരെയുള്ള വനിതകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. വിവിധ ജില്ലകളിലായി ജില്ലാതല പരിശീലനം നടത്തിവരുന്നു. അനീമിയ രോഗ നിർണയത്തിനുള്ള 12 ലക്ഷം കിറ്റുകൾ ലഭ്യമാണ്. ഇതിന് പുറമേ കൂടുതൽ കിറ്റുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88899/viva-kerlam)