---
title: "കണ്ണൂരിന്റെ കരുത്ത്; തിറയുടെ നാട്ടിൽ ഭരതനാട്യവും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88902/kannur"
published_at: "2023-01-06T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7c4d4651d6_IMG-20230106-WA0048.jpg"
keywords: []
---

# കണ്ണൂരിന്റെ കരുത്ത്; തിറയുടെ നാട്ടിൽ ഭരതനാട്യവും

> **Lead Summary:**  **കോഴിക്കോട്**: 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നാലാം ദിവസമായ ഇന്ന് ഭരത നാട്യത്തോടെ തുടക്കം. അല്പം വൈകിയാണ് മത്സരം തുടങ്ങിയത്. സാമൂതിരി സ്കൂൾ ഗ്രൗണ്ട് തളിയിലെ കൂടല്ലൂർ വേദി 3ലാണ് മത്സരം ആരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരനാട്യ മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് നീഹാര രാജേഷ് ആണ് പങ്കെടുത്തത്.

## Article Content

 **കോഴിക്കോട്**: 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നാലാം ദിവസമായ ഇന്ന് ഭരത നാട്യത്തോടെ തുടക്കം. അല്പം വൈകിയാണ് മത്സരം തുടങ്ങിയത്. സാമൂതിരി സ്കൂൾ ഗ്രൗണ്ട് തളിയിലെ കൂടല്ലൂർ വേദി 3ലാണ് മത്സരം ആരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരനാട്യ മത്സരത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് നീഹാര രാജേഷ് ആണ് പങ്കെടുത്തത്.

റഫീഖ് മാസ്റ്റർ ഇരിട്ടിയുടെ നേതൃത്വത്തിലായിരുന്നു ഭരതനാട്യം അഭ്യസിച്ചത്. ഭരതനാട്യം കൂടാതെ വേദി ഏഴിൽ കേരളംനടനവും നീഹാരികക്ക് മത്സരിക്കേണ്ടതുണ്ട്. രണ്ടു ഇനങ്ങളും ഒരേ സമയം ആയതിൽ നേരിയ വിഷമമുണ്ട്. കേരള നടനം അഭ്യസിപ്പിക്കുന്നത് ആശിഷ് മാസ്റ്ററാണ്. അച്ഛൻ:രാജേഷ് അമ്മ: ജിത ഏക സഹോദരി വേദി മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88902/kannur)