---
title: "തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജില്ലാ സ്കൂൾ കലോത്സവ വിജയികൾക്ക് അനുമോദനം  ജനുവരി  8 ന് പാനൂരിൽ"
english_title: "Conducted by Tapasya Kalasahitya Vedi felicitates the winners "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88904/conducted-by-tapasya-kalasahitya-vedi-felicitates-the-winners"
published_at: "2023-01-06T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7c5db607e5_WhatsApp_Image_2023-01-05_at_10.46.31_PM.jpeg"
keywords: []
---

# തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ജില്ലാ സ്കൂൾ കലോത്സവ വിജയികൾക്ക് അനുമോദനം  ജനുവരി  8 ന് പാനൂരിൽ

> **Lead Summary:** പാനൂർ : പാനൂർ തപസ്യ കലാ സാഹിത്യ വേദി ആഭിമുഖ്യത്തിൽ ജില്ലാ സ്ക്കൂൾ കലോത്സവ വിജയികളെ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് അനുമോദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജില്ലാ സ്കൂൾ കലോത്സവത്തിൽ പാനൂർ -ചൊക്ലി ഉപജില്ലകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെയാണ് അനുമോദിക്കുന്നത്.

## Article Content

പാനൂർ : പാനൂർ തപസ്യ കലാ സാഹിത്യ വേദി ആഭിമുഖ്യത്തിൽ ജില്ലാ സ്ക്കൂൾ കലോത്സവ വിജയികളെ ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സുമംഗലി ഓഡിറ്റോറിയത്തിൽ വച്ച് അനുമോദിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജില്ലാ സ്കൂൾ കലോത്സവത്തിൽ പാനൂർ -ചൊക്ലി ഉപജില്ലകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരെയാണ് അനുമോദിക്കുന്നത്.

ചലച്ചിത്ര , നാടക പ്രവർത്തകൻ രാജേന്ദ്രൻ തായാട്ട് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യും.തപസ്യ ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ബാബു കൈതപ്രം മുഖ്യപ്രഭാഷണം നടത്തും. എ യതീന്ദ്രൻ മാസ്റ്റർ സമ്മാനദാനവും അനുമോദന ഭാഷണവും നടത്തുന്നതാണ്. ചടങ്ങിൽ തപസ്യ പാനൂർ യൂണിറ്റ് പ്രസിഡണ്ട് റഷീദ് പാനൂർ അധ്യക്ഷത വഹിക്കും.തുടർന്ന് സാരസ്വത നിധി സമർപ്പണവും കലാപ്രതിഭകളുടെ മികവ് അവതരണവും ഉണ്ടാകുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88904/conducted-by-tapasya-kalasahitya-vedi-felicitates-the-winners)