---
title: "കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട "
english_title: "Gold caught form karipoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88910/gold-caught-form-karipoor"
published_at: "2023-01-06T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7cb1d9b197_Karipur-Airport--Kozhikode_173d95fb41d_medium.jpg"
keywords: []
---

# കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട 

> **Lead Summary:** കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. 59 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുരം വേങ്ങര സ്വദേശി ഷംസുദ്ദീൻ എന്നയാളെ പോലീസ് പിടികൂടി. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

## Article Content

കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. 59 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുരം വേങ്ങര സ്വദേശി ഷംസുദ്ദീൻ എന്നയാളെ പോലീസ് പിടികൂടി. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടി പരിശോധിച്ചത്. വിമാനത്താവളത്തിൽ നിന്നും പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ പുറത്തുവെച്ചാണ് പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88910/gold-caught-form-karipoor)