---
title: "ഗവർണർക്ക് നിയമപദേശം ലഭിച്ചു ; സർവകലാശാല ഭേദഗതി  ബിൽ  രാഷ്ട്രപതിക്ക് അയക്കും"
english_title: "The Governor will receive the legal advice and send it to the President at the university"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88913/the-governor-will-receive-the-legal-advice-and-send-it-to-the-president-at-the-university"
published_at: "2023-01-06T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7cefd2cd36_file76x01rpy0jdh12yl3rz-1-1161023-1668064825.jpg"
keywords: []
---

# ഗവർണർക്ക് നിയമപദേശം ലഭിച്ചു ; സർവകലാശാല ഭേദഗതി  ബിൽ  രാഷ്ട്രപതിക്ക് അയക്കും

> **Lead Summary:** തിരുവനന്തപുരം: സര്‍വ്വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. ഗവര്‍ണറുടെ ലീഗല്‍ അ‍ഡ്- വൈസർ ഡോ.എസ്.ഗോപകുമാരന്‍ നായരാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ നേരിട്ട് ബാധിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് ഔചിത്യമല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബുധനാഴ്ചയാണ് നിയമോപദേശം നല്‍കിയത്. ഡോ.എസ്. ഗോപകുമാരന്‍ നായര്‍ രാജ്ഭവനില്‍ നേരിട്ടെത്തിയാണ് നിയമോപദേശം കൈമാറിയത്.

## Article Content

തിരുവനന്തപുരം: സര്‍വ്വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം. ഗവര്‍ണറുടെ ലീഗല്‍ അ‍ഡ്- വൈസർ ഡോ.എസ്.ഗോപകുമാരന്‍ നായരാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണറെ നേരിട്ട് ബാധിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത് ഔചിത്യമല്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ബുധനാഴ്ചയാണ് നിയമോപദേശം നല്‍കിയത്. ഡോ.എസ്. ഗോപകുമാരന്‍ നായര്‍ രാജ്ഭവനില്‍ നേരിട്ടെത്തിയാണ് നിയമോപദേശം കൈമാറിയത്.

സര്‍വകലാശാല ഭേദഗതി ബില്‍ തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടേയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ പ്രതികരിച്ചത്. എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88913/the-governor-will-receive-the-legal-advice-and-send-it-to-the-president-at-the-university)