---
title: "തളിപ്പറമ്പ്, ഇരിക്കൂർ,പയ്യന്നൂർ മണ്ഡലങ്ങളിലെ  വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു "
english_title: "Voter declared "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88921/voter-declared"
published_at: "2023-01-06T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7d604a87ed_Screenshot_2023-01-06-13-33-48-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ്, ഇരിക്കൂർ,പയ്യന്നൂർ മണ്ഡലങ്ങളിലെ  വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു 

> **Lead Summary:** തളിപ്പറമ്പ് ഇരിക്കൂർ , പയ്യന്നൂർ മണ്ഡലങ്ങളിലെ 2023ലെ പുതുക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തളിപ്പറമ്പ ആർ.ഡി.ഒ ഇ.പി മേഴ്സി ബി.എൽ.ഒ മാർക്ക് കൈമാറി. 

## Article Content

തളിപ്പറമ്പ് ഇരിക്കൂർ , പയ്യന്നൂർ മണ്ഡലങ്ങളിലെ 2023ലെ പുതുക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തളിപ്പറമ്പ ആർ.ഡി.ഒ ഇ.പി മേഴ്സി ബി.എൽ.ഒ മാർക്ക് കൈമാറി. 

വോട്ടർ പട്ടിക സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് വിവരശേഖരണം പൂർത്തിയാക്കി പ്രസിദ്ധീകരിച്ച തളിപ്പറമ്പ്, ഇരിക്കൂർ, പയ്യന്നൂർ നിയോജക മണ്ഡലങ്ങളിലെ പുതിയ വോട്ടർ പട്ടിക ബി.എൽ.ഒ മാർക്ക് തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി മേഴ്സി കൈമാറി.

മണ്ഡലങ്ങളിൽ ചുമതലപ്പെടുത്തിയ സ്ഥലങ്ങളിലെ പരമാവധി വോട്ടർമാരുടെ വിവരശേഖരണം നടത്തുന്നതിന് ബി.എൽ.ഒ മാർ ത്യാഗപൂർണ്ണമായ പ്രവർത്തനമാണ് നടത്തിയതെന്ന് ആർ.ഡി.ഒ ഇ പി മേഴ്സി പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിൽ രണ്ടു ലക്ഷത്തി പതിനായിരത്തി മുന്നൂറ്റി ഇരുപതും, പയ്യന്നൂരിൽ ഒരു ലക്ഷത്തി എൺപതിനായിരത്തി മുന്നൂറ്റി നാൽപതും ഇരിക്കൂറിൽ ഒരു ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി എണ്ണൂറ്റിമുപ്പത്തിയേഴ് വോട്ടർമാരുമാണ് പുതിയ വോട്ടർ പട്ടികയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88921/voter-declared)