---
title: "ഹോട്ടലുകളിൽ നിന്ന് പതിനഞ്ച് കിലോയോളം പഴകിയ ഇറച്ചി പിടികൂടി "
english_title: "Rotten meat caught in hotels"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88923/rotten-meat-caught-in-hotels"
published_at: "2023-01-06T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7d842d8a0d_Screenshot_2023-01-06-13-43-29-78_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഹോട്ടലുകളിൽ നിന്ന് പതിനഞ്ച് കിലോയോളം പഴകിയ ഇറച്ചി പിടികൂടി 

> **Lead Summary:** ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പാചകം ചെയ്യുന്നതിന് വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച പതിനഞ്ച് കിലോയോളം ഇറച്ചി പിടികൂടി. കാക്കാത്തോടിലെ കരീംസ് റസ്റ്റോറൻ്റിൽ നിന്നാണ് ഇറച്ചി പിടികൂടിയത്.

## Article Content

ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പാചകം ചെയ്യുന്നതിന് വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ച പതിനഞ്ച് കിലോയോളം ഇറച്ചി പിടികൂടി. കാക്കാത്തോടിലെ കരീംസ് റസ്റ്റോറൻ്റിൽ നിന്നാണ് ഇറച്ചി പിടികൂടിയത്.

തളിപ്പറമ്പ് നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന തളിപ്പറമ്പ് നഗരത്തിലെ നിരവധി ഭക്ഷണശാലകളിലാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. തളിപ്പറമ്പ് നഗരസഭയിൽ എല്ലാ മാസവും കൃത്യമായി പരിശോധന നടത്തുന്നതിനാൽ ഭൂരിഭാഗം ഭക്ഷണശാലകളും വളരെ നല്ല രീതിയിലാണ് കൈകാര്യം ചെയ്യുന്നത്.

എന്നാൽ കപ്പാലത്തിനു സമീപം കാക്കാത്തോട്ടിലെ കരീംസ് റസ്റ്റോറൻ്റിൽ പാചകം ചെയ്യാനായി തയ്യാറാക്കിയ ഇറച്ചി വൃത്തിഹീനമായി കണ്ടെത്തുകയും പിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു.

കുപ്പത്തെ തട്ടുകടയിൽ നിന്നും നിരോധിത ഡിസ്പോസിബിൾ ഗ്ലാസും, മറ്റൊരു സ്ഥാപനത്തിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് കവറും പിടിച്ചെടുത്തു. കണ്ടെത്തിയ ചെറിയ ന്യൂനതകൾ പരിഹരിക്കാൻ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് നിർദ്ദേശം നൽകി.

പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജോ പി ജോസഫ്, കെ.ജി ദീപവല്ലി, എം.വി റഹിയ്യ, അർച്ചന മൂർക്കോത്ത് വളപ്പിൽ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88923/rotten-meat-caught-in-hotels)