---
title: "വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന രണ്ടിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു"
english_title: "Malayalam movie rand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8893/malayalam-movie-rand"
published_at: "2021-11-04T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183b016a8477_images-16.jpg"
keywords: []
---

# വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന രണ്ടിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

> **Lead Summary:** വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി, സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ രണ്ടിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ നേഴ്‌സായാണ് അന്ന എത്തുന്നത്. വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്. ചിത്രത്തില്‍ ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍, അനീഷ് ജി മേനോന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്‌റെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്.

## Article Content

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി, സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായ രണ്ടിന്‍റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ നേഴ്‌സായാണ് അന്ന എത്തുന്നത്. വാവ എന്ന നാട്ടിന്‍പുറത്തുകാരനായാണ് വിഷ്ണു എത്തുന്നത്. ചിത്രത്തില്‍ ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ടിനി ടോം, സുധി കൊപ്പ, കലാഭവന്‍ റഹ്മാന്‍, ബാലാജി ശര്‍മ്മ, ഗോകുലന്‍, അനീഷ് ജി മേനോന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്‌റെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8893/malayalam-movie-rand)