---
title: "മാസം തോറും വൈദ്യുതി നിരക്ക് കൂട്ടാൻ അനുമതി നൽകുന്ന ഉത്തരവ് പിൻവലിക്കണമെന്ന് കേരളം"
english_title: "Electricity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88930/electricity"
published_at: "2023-01-06T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7e23b8ef18_download_(11).jpeg"
keywords: []
---

# മാസം തോറും വൈദ്യുതി നിരക്ക് കൂട്ടാൻ അനുമതി നൽകുന്ന ഉത്തരവ് പിൻവലിക്കണമെന്ന് കേരളം

> **Lead Summary:**  **തിരുവനന്തപുരം**: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തിയാക്കുന്ന ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. രാജ്യത്തെ വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാൻ അനുമതി നൽകുന്ന ഉത്തരവ് പ്രകാരം ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കിൽ വ്യത്യാസം വരാം.

## Article Content

 **തിരുവനന്തപുരം**: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനുകളെ നോക്കുകുത്തിയാക്കുന്ന ഉത്തരവ് റദ്ദാക്കാൻ ആവശ്യപ്പെടുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. രാജ്യത്തെ വൈദ്യുതി വിതരണ ലൈസൻസികൾക്ക് മാസം തോറും വൈദ്യുതി നിരക്ക് നിശ്ചയിക്കാൻ അനുമതി നൽകുന്ന ഉത്തരവ് പ്രകാരം ഇന്ധനവില അനുസരിച്ച് എല്ലാ മാസവും നിരക്കിൽ വ്യത്യാസം വരാം.

കേന്ദ്ര വൈദ്യുതി നിയമം പാസാക്കുന്നതിന് മുൻപാണ് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് പുറത്തിറക്കിയത്. ഇത് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്നു തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി സർചാർജ് ഈടാക്കുന്നതിൽ കമ്മിഷൻ തീരുമാനം എടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ഉത്തരവ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88930/electricity)