---
title: " ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. "
english_title: "Fr. Linus Maria Sukol s J was elevated to the rank of God servant."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/88941/fr-linus-maria-sukol-s-j-was-elevated-to-the-rank-of-god-servant"
published_at: "2023-01-06T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7f5480891b_WhatsApp_Image_2023-01-06_at_2.11.47_AM.jpeg"
keywords: []
---

#  ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. 

> **Lead Summary:** കണ്ണൂർ: വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. കണ്ണൂർ പരിയാരത്തെ മരിയാപുരം പള്ളിയിൽ, കണ്ണൂർ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുംതല ദൈവദാസ പദവിയിലേക്ക് ഉയർത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനം വായിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായാണ് ദൈവദാസ പ്രഖ്യാപനം. ഇറ്റലിയിലെ ത്രെന്തോ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ലൂയിജി ബ്രെസാനാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബത്തേരി രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ്, തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

## Article Content

കണ്ണൂർ: വടക്കൻ മലബാർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഇറ്റാലിയൻ മിഷനറി ഫാ. ലീനസ് മരിയ സുക്കോൾ എസ്. ജെയെ ദൈവദാസ പദവിയിലേക്ക് ഉയർത്തി. കണ്ണൂർ പരിയാരത്തെ മരിയാപുരം പള്ളിയിൽ, കണ്ണൂർ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുംതല ദൈവദാസ പദവിയിലേക്ക് ഉയർത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനം വായിച്ചു. വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിന്റെ ആദ്യപടിയായാണ് ദൈവദാസ പ്രഖ്യാപനം. ഇറ്റലിയിലെ ത്രെന്തോ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. ലൂയിജി ബ്രെസാനാണ് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത്. കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, ബത്തേരി രൂപത അധ്യക്ഷൻ ബിഷപ്പ് ജോസഫ് മാർ തോമസ്, തലശ്ശേരി രൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/88941/fr-linus-maria-sukol-s-j-was-elevated-to-the-rank-of-god-servant)