---
title: "ശിശു ക്ഷേമ സമിതി കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു"
english_title: "The Child Welfare Committee organized competitions for children"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8901/the-child-welfare-committee-organized-competitions-for-children"
published_at: "2021-11-04T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6183b822a04ef_Screenshot_20211104_160549_com.whatsapp.jpg"
keywords: []
---

# ശിശു ക്ഷേമ സമിതി കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനഘോഷം കണ്ണൂർ തളപ്പ് മിക്സഡ് യു പി സ്കൂളിൽ വച്ചു നടന്നു. കുട്ടികൾക്കായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ സാഹിത്യ രചന മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സമിതി ജില്ലാ സെക്രട്ടറി പി. സുമേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനഘോഷം കണ്ണൂർ തളപ്പ് മിക്സഡ് യു പി സ്കൂളിൽ വച്ചു നടന്നു. കുട്ടികൾക്കായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ സാഹിത്യ രചന മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സമിതി ജില്ലാ സെക്രട്ടറി പി. സുമേശൻ ഉദ്ഘാടനം ചെയ്തു.

സമിതി ജില്ലാ ട്രഷറർ കെ എം രസിൽരാജ് അധ്യക്ഷത വഹിച്ചു. സമിതി എക്സിക്യൂട്ടീവ് അംഗം ടി വി രഞ്ജിത്ത്, തളപ്പ് മിക്സഡ് യു പി സ്കൂൾ പ്രധാന അദ്ധ്യാപകൻ ശശീന്ദ്രൻ, കൗൺസിൽ അംഗം ഇ രവീന്ദ്രൻ, വിഷ്ണു ജയൻ, ഭൂപേഷ്, എ കെ സുരേന്ദ്രൻ, പ്രവീൺ രുഗ്മ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8901/the-child-welfare-committee-organized-competitions-for-children)