---
title: "ഇന്ത്യന്‍ ടെന്നീസ് ഇതിഹാസ താരം സാനിയ മിര്‍സ വിരമിക്കുന്നു "
english_title: "Indian tennis legend Sania Mirza retires"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89021/indian-tennis-legend-sania-mirza-retires"
published_at: "2023-01-07T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b90ee444e10_Screenshot_2023-01-07-11-40-28-55_a71c66a550bc09ef2792e9ddf4b16f7a.jpg"
keywords: []
---

# ഇന്ത്യന്‍ ടെന്നീസ് ഇതിഹാസ താരം സാനിയ മിര്‍സ വിരമിക്കുന്നു 

> **Lead Summary:** ഇന്ത്യന്‍ ടെന്നീസ് ഇതിഹാസ താരം സാനിയ മിര്‍സ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 19 മുതല്‍ 26 വരെ നടക്കാനിരിക്കുന്ന ഡബ്ല്യുടിഎ 1000 ദുബായ് ടെന്നീസ് ചാമ്ബ്യന്‍ഷിപ്പോടെ വിരമിക്കും എന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാള്‍ ഇന്നലെ അറിയയിച്ചത്.2022 സീസണിന്റെ അവസാനത്തില്‍ മിര്‍സ വിരമിക്കുമെന്ന് ആണ് നേരത്തെ കരുതിയിരുന്നെങ്കിലും കൈമുട്ടിന് പരിക്കേറ്റത് കൊണ്ട് ആ തീരുമാനം അന്ന് മാറ്റുകയായിരുന്നു.

## Article Content

ഇന്ത്യന്‍ ടെന്നീസ് ഇതിഹാസ താരം സാനിയ മിര്‍സ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 19 മുതല്‍ 26 വരെ നടക്കാനിരിക്കുന്ന ഡബ്ല്യുടിഎ 1000 ദുബായ് ടെന്നീസ് ചാമ്ബ്യന്‍ഷിപ്പോടെ വിരമിക്കും എന്നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാള്‍ ഇന്നലെ അറിയയിച്ചത്.2022 സീസണിന്റെ അവസാനത്തില്‍ മിര്‍സ വിരമിക്കുമെന്ന് ആണ് നേരത്തെ കരുതിയിരുന്നെങ്കിലും കൈമുട്ടിന് പരിക്കേറ്റത് കൊണ്ട് ആ തീരുമാനം അന്ന് മാറ്റുകയായിരുന്നു.

കഴിഞ്ഞ ഡബ്ല്യുടിഎ ഫൈനല്‍സിന് തൊട്ടുപിന്നാലെ ഞാന്‍കരിയര്‍ നിര്‍ത്തിയേനെ. അന്ന് പരിക്ക് പ്രശ്നമായി. പരിക്ക് കാരണം കളി നിര്‍ത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. കളിച്ചു കൊണ്ട് തന്നെ നിര്‍ത്താന്‍ ആയിരുന്നു ആഗ്രഹം. സാനിയ പറഞ്ഞു. ഇപ്പോള്‍ ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്ബ്യന്‍ഷിപ്പില്‍ ദുബായില്‍ വെച്ച്‌ വിരമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89021/indian-tennis-legend-sania-mirza-retires)