---
title: "ഓണ്‍ലൈന്‍ ചൂതാട്ടം: ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍"
english_title: "The promise of huge profits through online gambling; Couple who stole lakhs arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89030/the-promise-of-huge-profits-through-online-gambling-couple-who-stole-lakhs-arrested"
published_at: "2023-01-07T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b916c06c2cf_Screenshot_2023-01-07-12-13-09-20_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഓണ്‍ലൈന്‍ ചൂതാട്ടം: ലക്ഷങ്ങള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

> **Lead Summary:** **മലപ്പുറം**: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച്‌ വന്‍ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളായ ദമ്പതികള്‍ പിടിയില്‍. പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്, ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് എന്നിവരാണ് പിടിയിലായത്.

## Article Content

**മലപ്പുറം**: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ച്‌ വന്‍ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളായ ദമ്പതികള്‍ പിടിയില്‍. പൊന്‍മള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്, ഭാര്യ മാവണ്ടിയൂര്‍ സ്വദേശിനി പട്ടന്‍മാര്‍തൊടിക റംലത്ത് എന്നിവരാണ് പിടിയിലായത്.

ഗോവയിലുള്ള ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രത്തില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ ലാഭം നേടാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയിരുന്നത്. വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി അതില്‍ ആളുകളെ ചേര്‍ത്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തമിഴ്‌നാട് ഏര്‍വാടിയിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും പ്രതികളെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89030/the-promise-of-huge-profits-through-online-gambling-couple-who-stole-lakhs-arrested)