---
title: "സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫയർ അസോസിയേഷൻ ചൊക്ലി വില്ലേജിൻ്റെ നേതൃത്വത്തിൽ സമാദരം സംഘടിപ്പിച്ചു"
english_title: "Senior Citizens Front Welfare Association"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89054/senior-citizens-front-welfare-association"
published_at: "2023-01-07T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b947ff17177_Picsart_23-01-07_15-44-56-603.jpg"
keywords: []
---

# സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫയർ അസോസിയേഷൻ ചൊക്ലി വില്ലേജിൻ്റെ നേതൃത്വത്തിൽ സമാദരം സംഘടിപ്പിച്ചു

> **Lead Summary:**  **ചൊക്ലി**: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ചൊക്ലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിടുമ്പ്രം മടപ്പുരയിൽ വച്ച് സമാദരം 2023 എന്ന പേരിൽ വയോജന കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ സി.ക്കെ. ഷിൻ്റു ആരോഗ്യ ക്ലാസ്സെടുത്തു.ആർ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.അജയകുമാർ മീനോത്ത് നിയമ ക്ലാസ്സെടുത്തു.

## Article Content

 **ചൊക്ലി**: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ചൊക്ലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിടുമ്പ്രം മടപ്പുരയിൽ വച്ച് സമാദരം 2023 എന്ന പേരിൽ വയോജന കുടുംബ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ സി.ക്കെ. ഷിൻ്റു ആരോഗ്യ ക്ലാസ്സെടുത്തു.ആർ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.അജയകുമാർ മീനോത്ത് നിയമ ക്ലാസ്സെടുത്തു.

സി.കെ.രമ്യ, പി.കെ.മോഹനൻ, കെ.പ്രകാശൻ, എം.കെ.ബാലഗോപാലൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് കവിയൂർ രാജഗോപാലൻ മാസ്റ്റർ, ടി.വി.രാജീവൻ മാസ്റ്റർ, പി.കെ.ദയാനന്ദൻ മാസ്റ്റർ, ഡോ.വിജയിത ഷിജു, ഡോ.വി.രാജേശ്വരി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വയോജന കുടുംബ സംഗമം, ആദരണീയം, അനുമോദന സദസ്, ആരോഗ്യ പാഠം, നിയമ ബോധവൽക്കരണ ക്ലാസ്, അംഗത്വ കാർഡ് വിതരണം എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89054/senior-citizens-front-welfare-association)