---
title: "ശ്രീകണ്ഠാപുരം നഗരത്തില്‍ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിച്ചു"
english_title: "The traffic system in Srikandapuram city has been modified"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89062/the-traffic-system-in-srikandapuram-city-has-been-modified"
published_at: "2023-01-07T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b95d19e607a_Screenshot_2023-01-07-17-16-21-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശ്രീകണ്ഠാപുരം നഗരത്തില്‍ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിച്ചു

> **Lead Summary:** **ശ്രീകണ്ഠാപുരം**: നഗരത്തില്‍ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിച്ചു. നഗരവികസനത്തിന്റെ ഭാഗമായി ഓട്ടോ ടാക്‌സി വാഹനങ്ങള്‍ പഴയസ്ഥാനത്തു നിന്നും എയ്ഡ്‌പോസ്റ്റ് പരിസരത്തേക്കാണ് മാറ്റി പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. അതേസമയം കാര്‍ ടാക്‌സി വാഹന പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലങ്ങളില്‍ പ്രൈവറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

## Article Content

**ശ്രീകണ്ഠാപുരം**: നഗരത്തില്‍ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിച്ചു. നഗരവികസനത്തിന്റെ ഭാഗമായി ഓട്ടോ ടാക്‌സി വാഹനങ്ങള്‍ പഴയസ്ഥാനത്തു നിന്നും എയ്ഡ്‌പോസ്റ്റ് പരിസരത്തേക്കാണ് മാറ്റി പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്. അതേസമയം കാര്‍ ടാക്‌സി വാഹന പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലങ്ങളില്‍ പ്രൈവറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

അഞ്ച് കോടി രൂപ ചിലവില്‍ ശ്രീകണ്ഠാപുരം നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്ന പദ്ധതികള്‍ ആരംഭിച്ച ഘട്ടത്തില്‍ ടൗണിലെ പാര്‍ക്കിംഗ് സംവിധാനങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. കോട്ടൂര്‍ പാലത്തിനു സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനാല്‍ ഈ മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ ടാക്‌സികളും ഗുഡ്‌സ് വാഹനങ്ങളും ടൗണിന്റെ മധ്യഭാഗത്തേക്കാണ് മാറ്റി പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നത്.

ഓട്ടോ ടാക്‌സികള്‍ ബസ്റ്റാന്റിനു സമീപത്തെ എയ്ഡ് പോസ്റ്റ് പരിസരത്തും ഗുഡ്‌സ് വാഹനങ്ങള്‍ സെന്‍ഡ്രല്‍ ജംഗ്ഷന്‍ പരിസരത്തേക്കുമായി മാറ്റിയിരിക്കുകയാണ്. പാര്‍ക്കിംഗ് മാറ്റിയത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുമെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ ഓട്ടം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഡ്രൈവര്‍മാര്‍ അതേസമയം മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ പാര്‍ക്കു ചെയ്തുവരുന്ന കാര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വിനയായി പ്രൈവറ്റ് കാറുകളും സ്‌കൂട്ടറുകളും അനധികൃതമായി പാര്‍ക്കു ചെയ്യുന്നതിനെതിരെ കാര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത് എത്തി.

മുപ്പതിലധികം ടാക്‌സി കാറുകളുള്ള നഗരമാണ് ശ്രീകണ്ഠാപുരം. എന്നാല്‍ വിരലില്‍ എണ്ണാവുന്ന കാറുകള്‍ക്ക് മാത്രമാണ് പാര്‍ക്ക് ചെയ്യാന്‍ അനുമതിയുള്ളത്. ബാക്കിയുള്ളവടൗണിനു പുറത്ത് പലയിടങ്ങളിലായി നിര്‍ത്തിയിടുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. പ്രൈവറ്റ് വാഹനങ്ങളുടെ പാര്‍ക്കിംഗ് മൂലം തര്‍ക്കങ്ങളും ഇവിടെ പതിവാണ്. ഇത്തരത്തില്‍ അധികൃത പാര്‍ക്കിംഗിന് എതിരെ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നാണ് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89062/the-traffic-system-in-srikandapuram-city-has-been-modified)