---
title: "സിറോ മലബാര്‍ സഭാ സിനഡ്: വിമത വിഭാഗത്തിന്‍റെ പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവെച്ചു"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89083/kochi"
published_at: "2023-01-08T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba13d8e290b_n4599382861673139149110559a342c57646ca229fcfbb0945888319966c3e8b90803e86b3bdf0171a87b08.jpg"
keywords: []
---

# സിറോ മലബാര്‍ സഭാ സിനഡ്: വിമത വിഭാഗത്തിന്‍റെ പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവെച്ചു

> **Lead Summary:** **കൊച്ചി**: സിറോ മലബാര്‍ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവെച്ചു.

## Article Content

**കൊച്ചി**: സിറോ മലബാര്‍ സഭാ സിനഡ് നടക്കുന്ന എറണാകുളം കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം ഇന്ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച്‌ മാറ്റിവെച്ചു.

കുര്‍ബാന തര്‍ക്കം പരിഹരിക്കുന്നതിനുളള വഴികള്‍ സിന‍ഡ് ചര്‍ച്ച ചെയ്യമെന്ന കര്‍ദിനാള്‍ മാര്‍ ജോ‍ര്‍ജ് ആലഞ്ചേരിയുടെ അറിയിപ്പ് പരിഗണിച്ചാണിത്. തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത ഞായറാഴ്ച മാര്‍ച്ച്‌ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സഭയിലെ എല്ലാ ബിഷപ്പുമാരും പങ്കെടുക്കുന്ന വാ‍ര്‍ഷിക സിനഡ് സെന്‍റ് തോമസ് മൗണ്ടില്‍ തുടരുകയാണ്. കുര്‍ബാന തര്‍ക്കമടക്കമുളള സഭാ കാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നാളെയാണ് തുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89083/kochi)