---
title: "കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി"
english_title: "Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/89087/sivankutty"
published_at: "2023-01-08T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ba276846443_IMG-20230108-WA0008.jpg"
keywords: []
---

# കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി

> **Lead Summary:**  **കോഴിക്കോട്**: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മത്സരങ്ങൾ മികച്ച നിലവാരം പുലർത്തി.

## Article Content

 **കോഴിക്കോട്**: കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മത്സരങ്ങൾ മികച്ച നിലവാരം പുലർത്തി.

വിധി നിർണയത്തിൽ അടക്കം ഒരു പരാതിയും കിട്ടിയില്ല. കുട്ടികൾക്ക് കലാജീവിതം തുടരാൻ സഹായം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്തവർഷം നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/89087/sivankutty)